ചൈനയിൽ നിന്നുള്ള സ്ഥാപനങ്ങൾ ഹവാല ഇടപാടിലൂടെ ഇന്ത്യയിൽ കോടികൾ എത്തിച്ചതായി കണ്ടെത്തൽ. ചൈനീസ് സ്ഥാപനങ്ങൾ ബിനാമി കമ്പനികളിൽ രൂപീകരിച്ചാണ് പണം എത്തിച്ചത്. ബാങ്കുകൾ കേന്ദ്രികരിച്ചുള്ള പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത് ആദായ നികുതി വകുപ്പാണ്.
ആയിരം കോടിയിലധികം രൂപയുടെ ക്രമക്കേട് ആദ്യ ദിവസം കണ്ടെത്തിയതായി പ്രത്യക്ഷ നികുതി വകുപ്പ് അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥർ കൃത്രിമ രേഖകൾ ചമയ്ക്കാൻ ചൈനീസ് കമ്പനികൾക്ക് സഹായം നൽകിയതായും പ്രത്യക്ഷ നികുതി വകുപ്പ് കണ്ടെത്തി. ചാൾസ് പാംഗെമ്മ ചൈനീസ് പൗരനെ നികുതി വകുപ്പ് പിടികൂടിയതായും റിപ്പോർട്ടുണ്ട്.
അതിർത്തിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ചൈനീസ് കമ്പനികളുമായുള്ള ഇടപാടുകൾ പരിശോധിക്കുന്നതിനിടെയാണ് ഇത്തരമൊരു ക്രമക്കേട് ശ്രദ്ധയിൽപ്പെടുന്നത്. ബിനാമി പേരുകളിൽ നാൽപ്പതിലേറെ ബാങ്ക് അക്കൗണ്ടുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ആയിരം കോടിയിലേറെ രൂപയാണ് ഈ അക്കൗണ്ടുകളിലൂടെ രാജ്യത്ത് എത്തിയത്.
Leave a Comment