വെള്ളം കയറി: 10 കുടുംബങ്ങളുടെ താമസം ഹൗസ്ബോട്ടിൽ

ആലപ്പുഴ ജില്ലാ കോടതിപ്പാലം വാർഡിലെ കുടുംബങ്ങളുടെ 10 കുടുംബങ്ങളുടെ താമസം ഹൗസ്ബോട്ടിൽ. വീട്ടിൽ വെള്ളം കയറിയതോടെയാണ് ദുരിതത്തിലായ 10 കുടുംബങ്ങളിലെ 26 പേരാണ് ഹൗസ്ബോട്ടുകളിൽ താമസം. ജില്ലാക്കോടതി വാർഡ് സ്വദേശി ജോസ് ആറാത്തുംപള്ളിയാണ് തന്റെ ഉടമസ്ഥതയിലുള്ള 2 ബോട്ടുകൾ അയൽവാസികൾക്ക് താമസിക്കാൻ വിട്ടുനൽകിയത്. ഇവരെ ജോസ് തന്നെയാണ് ഹൗസ്ബോട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചത്. ഹൗസ്ബോട്ടിൽ പച്ചക്കറിക്കൃഷി ചെയ്തിരുന്നതിനാൽ ഈ പച്ചക്കറി തന്നെയാണ് കഴിഞ്ഞ ദിവസം ഇവർ ഭക്ഷണത്തിന് ഉപയോഗിച്ചതും. ഇന്നു മുതൽ ഇവർക്ക് ക്യാംപിൽനിന്നു ഭക്ഷണം എത്തും. കായൽ കുരിശടിയിലാണ് ഇവർ താമസിക്കുന്ന 2 ഹൗസ്ബോട്ടുകളും.

pathram:
Related Post
Leave a Comment