സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം

കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് കൊവിഡ് മരണം കൂടി. കോഴിക്കോട് പൊക്കുന്ന് സ്വദേശി ബിച്ചു, മലപ്പുറം പുകയൂർ സ്വദേശി കൂട്ടിയപ്പു എന്നിവരാണ് മരിച്ചത്. ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

മലപ്പുറത്ത് ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. പെരിന്തൽമണ്ണ സ്വദേശി മൊയ്തുപ്പയാണ് മരിച്ചത്. 82 വയസ് ആയിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇദ്ദേഹം മരണപ്പെടുന്നത്. വാർധക്യ സഹജമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.

കൂടാതെ എറണാകുളത്തും വയനാട്ടിലും കൊവിഡ് ബാധിതർ മരിച്ചു. എറണാകുളം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ സ്വദേശി എം ഡി ദേവസിയാണ് മരിച്ചത്. 75 വയസായിരുന്നു. കൊവിഡ് ബാധിച്ച് വയനാട്ടിൽ മരിച്ചത് കാരക്കാമല സ്വദേശി മൊയ്തു (59) ആണ്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കിഡ്‌നി, കരൾ രോഗങ്ങളുണ്ടായിരുന്ന ആളായിരുന്നു.

pathram:
Related Post
Leave a Comment