രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്; കഴിഞ്ഞ 24 മണിക്കൂരിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്…

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 62000ത്തിന് മുകളില്‍ രോഗികള്‍ ഉണ്ടായിരുന്നു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,68,676 ആയി.

24 മണിക്കൂറിനുള്ളില്‍ 871 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ മരണം 45,257 ആയി വര്‍ധിച്ചു. രാജ്യത്തെ കോവിഡ് മരണനിരക്ക് രണ്ട് ശതമാനത്തിന് താഴെയായി. 1.99 ശതമാനമാണ് നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക്.

രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്. ഇതുവരെ 15,83,490 പേര്‍ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 69.80 ശതമാനമായി ഉയര്‍ന്നു. നിലവില്‍ 6,39,929 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ കുടുതല്‍ രോഗികളുള്ളത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളിലാണ് കുടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.

pathram:
Leave a Comment