വൻ ഡിസ്കൗണ്ടുമായി ആമസോണ്‍ ഫ്രിഡം സെയില്‍; ഓഫറുകൾ ഇങ്ങനെ…

ആമസോണിലെ ഫ്രീഡം സെയിൽ ആരംഭിച്ചിരിക്കുകയാണ്. ആപ്പിളിന്റെ ഐഫോൺ 11 നും ഐഫോൺ 8 പ്ലസിനും 10000 രൂപ വരെ വിലക്കിഴിവാണുള്ളത്.

ഐഫോൺ 11 (64 ജിബി, കറുപ്പ്) ന് ആമസോണിൽ 62,900 രൂപയാണ് വില. നേരത്തെ 68,300 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇതിന്റെ 128 ജിബി മോഡൽ 68900 രൂപയ്ക്കും വാങ്ങാം. 256 ജിബി മോഡലിന് 84,100 രൂപയാണ് വില.

ഫ്രീഡം സെയിലിന്റെ ഭാഗമായി എസ്ബിഐ ക്രെഡിറ്റ് കാർഡോ ക്രെഡിറ്റ് കാർഡ് ഇഎംഐയോ ഉപയോഗിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞത് 5000 രൂപയുടെ ഓർഡറിന് 1500 രൂപ വിലക്കിഴിവ് ലഭിക്കും.

ഇത് കൂടാതെ ഐഫോൺ 8 പ്ലസും വിലക്കിഴിവിൽ വാങ്ങാൻ അവസരം ഉണ്ട്. ഇതിന്റെ 64 ജിബി പതിപ്പിന് 39,900 രൂപയാണ് വില. 77,560 രൂപയിൽ നിന്നാണ് വില കുറഞ്ഞത്.

മറ്റ് സ്മാർട്ഫോണുകൾക്കും ആമസോണിൽ വിലക്കിഴിവുണ്ട്. ഗാലക്സി എം സീരീസ് ഫോണുകൾക്ക് സാംസങ് ആറ് മാസത്തെ ഇഎംഐ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയം സാംസങ് ഫോണുകൾക്ക് 25000 രൂപവരെ എക്സ്ചേഞ്ച് ഓഫറായും ലഭിക്കും.

pathram desk 2:
Related Post
Leave a Comment