മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ 21പേരെ സാഹസികമായി രക്ഷപ്പെടുത്തി

വയനാട്: മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കു സമീപമാണു രാവിലെ 9 മണിയോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുള്‍ പൊട്ടലില്‍ ഇരുമ്പു പാലം ഒലിച്ചു പോയിരുന്നു. അപകടഭീഷണി ഉള്ളതിനാല്‍ പ്രദേശത്തെ കുടുംബങ്ങളെ നേരത്തേ ഒഴിപ്പിച്ചിരുന്നു.

എങ്കിലും ചില കുടുംബങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു. പാലത്തിന് അപ്പുറം കുടുങ്ങിയ 21 പേരെയാണ് രക്ഷപ്പെടുത്തിയത്. ഭൂരിഭാഗം പേരും നേരത്തേ മാറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

pathram:
Related Post
Leave a Comment