ചെറിയ ഡാമുകൾ ഇതിനോടകം തുറന്നിട്ടുണ്ട്; മറ്റുള്ളവ വെള്ളം നിറയുന്ന മുറയ്ക്ക് തുറക്കും : മന്ത്രി എംഎം മണി

സംസ്ഥാനത്ത് ചെറിയ ഡാമുകൾ ഇതിനോടകം തുറന്നിട്ടുണ്ടന്ന് മന്ത്രി എംഎം മണി. മറ്റുള്ള ഡാമുകൾ വെള്ളം നിറയുന്ന മുറയ്ക്ക് തുറക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി എല്ലാ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. ഡാമുകളുടെ വൃഷ്ടി പ്രദേശത്തെല്ലാം മഴ തകർത്തു പെയ്യുകയാണ്. ഈ സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച് ജലനിരപ്പ് ഉയർന്നതോടെയാണ് ഡാമുകൾ തുറക്കാൻ ധാരണയാകുന്നത്.

പ്രളയത്തെ കുറിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് പറഞ്ഞ മന്ത്രി എന്നാൽ മഴ കനക്കുകയാണെങ്കിൽ അപകട സാധ്യത ഉണ്ടെന്നും അറിയിച്ചു.

അതേസമയം, മൂന്നാറിലെ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദേശവും നൽകിയിട്ടുണ്ടെന്ന് എംഎം മണി കൂട്ടിച്ചേർത്തു

pathram desk 1:
Related Post
Leave a Comment