പന്തളത്ത് ആക്രിക്കടയിൽ തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ

പന്തളം കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിന് സമീപമുള്ള അക്രി വിൽക്കുന്ന കടയിൽ വെള്ളിയാഴ്ച രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടത്.

തമിഴ്നാട് തെങ്കാശി മാവട്ടം മുത്തമ്മാൾപുരം മുത്തുകുമാർ (35) ആണ് മരിച്ച നിലയിൽ കണ്ടത്.

ഇയാൾ പുനലൂർ നിന്നും കഴിഞ്ഞ ദിവസമാണ് പന്തളത്ത് എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പന്തളത്ത് ആക്രിക്കട നടത്തുന്നവരുടെ ബന്ധുവാണ് യുവാവ്. പന്തളം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

pathram desk 1:
Related Post
Leave a Comment