വൈദ്യരത്‌നം അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ്സ് അന്തരിച്ചു

തൃശൂര്‍ : വൈദ്യരത്‌നം അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ്സ് (87) അന്തരിച്ചു. തൈക്കാട് വൈദ്യരത്‌നം വൈദ്യശാലയുടെ ചെയര്‍മാനാണ്. ആയുര്‍വേദ പരമ്പരയില്‍പ്പെട്ട തൃശൂര്‍ തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസ്സിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും പത്തു മക്കളിലെ ഏക പുത്രനാണ്. വെള്ളാരപ്പിള്ളി മുരിയമംഗലത്ത് സതി അന്തര്‍ജനമാണു ഭാര്യ. ഇ.ടി.നീലകണ്ഠന്‍ മൂസ്സ്, ഇ.ടി.പരമേശ്വരന്‍ മൂസ്സ്, ഇ.ടി.ഷൈലജ എന്നിവരാണു മക്കള്‍.

ഒല്ലൂര്‍ തൈക്കാട്ടുശേരിയിലെ വൈദ്യരത്‌നം ഔഷധശാല തുടങ്ങുന്ന കാലത്ത് നാരായണന്‍ മൂസ്സിന് എട്ടു വയസ്സാണ്. സംസ്‌കൃതപഠനം ആയുര്‍വേദത്തിന് അടിത്തറയൊരുക്കുന്ന കാലം. മുത്തച്ഛനും അച്ഛനും കേള്‍വികേട്ട വൈദ്യന്മാരായിരുന്നതുകൊണ്ടു കുട്ടിക്കാലം മുതലേ കേട്ടതും കണ്ടതുമെല്ലാം ആയുര്‍വേദത്തിന്റെ സുഗന്ധമയമാര്‍ന്ന ലോകമാണ്. ഇല്ലത്തെ വീട്ടുമുറ്റത്തെ ചികിത്സയില്‍നിന്നു വലിയ നഴ്‌സിങ് ഹോമിലേക്കുള്ള വളര്‍ച്ചയും ചെറിയ അടുപ്പുകളില്‍നിന്നു വലിയ ഫാക്ടറിയിലേക്കുള്ള വളര്‍ച്ചയും നാരായണന്‍ മൂസ്സിന്റെ കാലത്താണുണ്ടായത്.

FOLLOW US PATHRAMONLINE

pathram:
Related Post
Leave a Comment