സുശാന്തി​ന്റെ 17 കോടിയില്‍ 15 കോടിയും റിയ പിന്‍വലിച്ചു ; മൂന്ന് വര്‍ഷം കൊണ്ട് 50 കോടി മുക്കി

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ തുടര്‍ന്ന് സുശാന്തിന്റെ കുടുംബം. സുശാന്തിനൊപ്പം റിയ താമസിക്കുന്ന കാലത്ത് 15 കോടി അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നും മൂന്ന് വര്‍ഷം കൊണ്ട് അക്കൗണ്ടില്‍ നിന്നും കാണാതായത് പക്ഷേ 50 കോടി രൂപയോളം വരുമെന്നുമാണ് അഭിഭാഷകന്‍ വികാസ് സിംഗിന്റെ ആരോപണം. അതിനിടയില്‍ രണ്ടു സംസ്ഥാനങ്ങളിലെ പോലീസ് തമ്മിലുള്ള പ്രശ്‌നം കൂടിയായി മാറിയിരിക്കുന്ന സംഭവത്തില്‍ റിയയെ കസ്റ്റഡിയില്‍ എടുത്ത് നന്നായി മര്‍ദ്ദിക്കണമെന്ന് സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടെന്ന് മുംബൈ പോലീസിന്റെ ആരോപണം വിവാദത്തിന് ചൂട് കൂട്ടുകയാണ്.

സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകനാണ് വികാസ് സിംഗ്. റിയയുമായി ലിവിംഗ് ടുഗതര്‍ കാലത്ത് സുശാന്തിന്റെ അക്കൗണ്ടില്‍ 17 കോടി രൂപ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ 15 കോടിയും കാണാനില്ല. ഈ പണം ചെലവാക്കാന്‍ സുശാന്ത് വസ്തു വകകളോ വിലകൂടിയ കാറോ ഈ കാലത്ത് വാങ്ങിയിട്ടില്ല. പിന്നെ ഈ പണം എവിടെ പോയി? മുംബൈ പോലീസ് അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും വികാസ് ആരോപിക്കുന്നു. മൂന്ന് വര്‍ഷം കൊണ്ട് സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും 50 കോടി രൂപയാണ് പോയിരിക്കുന്നത്. ഇതന്വേഷിക്കപ്പെടേണ്ടതല്ലേ എന്നും ചോദിക്കുന്നു.

കുടുംബത്തില്‍ നിന്നുള്ള സുശാന്തിന്റെ അകല്‍ച്ച ഒറ്റ രാത്രി കൊണ്ട് ഉണ്ടായതല്ല. റിയ സുശാന്തിനെ പടിപടിയായി സ്വന്തത്തില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും അകറ്റുകയായിരുന്നു. ആദ്യം പിതാവിനെ മകനരികിലേക്ക് പിതാവ് എത്താതിരിക്കാന്‍ റിയ തടസ്സം സൃഷ്ടിച്ചു. പതിയെ പതിയെ ഇരുവരും തമ്മിലുള്ള സംഭാഷണം കുറഞ്ഞു കുറഞ്ഞു വന്നു. കുടുംബത്തിന് സുശാന്തിനെ കിട്ടിതായി. സുശാന്തിന്റെ ബോഡി ഗാര്‍ഡുകളുടെ അടുത്തു പോലും അവര്‍ക്ക് എത്താനായിരുന്നില്ല. ഇതായിരുന്നു റിയയുടെ ആദ്യ നീക്കം. രണ്ടാമത്തെ പടി ബോഡി ഗാര്‍ഡുകളെയും ജോലിക്കാരെയും മാറ്റി. മൂന്നാമത്തെ ഘട്ടത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ കൈവെച്ചു, ക്രെഡിറ്റ് കാര്‍ഡും പിന്‍ നമ്പറും സ്വന്തമാക്കി, നാലമത്തെ പടിയില്‍ സുശാന്ത് മരുന്ന് കഴിക്കാന്‍ തുടങ്ങി. സുശാന്ത് എന്തെങ്കിലും മരുന്ന് കഴിക്കുന്ന വിവരം വീട്ടുകാര്‍ക്ക് അറിയുമായിരുന്നില്ല എന്നും പറയുന്നു.

തനിക്ക് കുഴപ്പമുണ്ടെന്ന് റിയ സുശാന്തിനെ തോന്നിപ്പിക്കുകയും അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. സുശാന്തിന്റെ എല്ലാ പ്രൊഡക്ഷന്‍ യോഗത്തിലും റിയ ഇരുന്നു. പ്രൊജക്ടുകളില്‍ തന്നെയും ഉള്‍പ്പെടുത്താന്‍ നിര്‍ബ്ബന്ധിച്ചു. സുശാന്തിന്റെ മാനസീക നിലയും ബന്ധങ്ങളും എല്ലാം റിയ ഏറ്റെടുത്തെന്നും വികാസ് ആരോപിച്ചു. അതിനിടയില്‍ സുശാന്തിന്റെ കുടുംബത്തിനെതിരേ മുംബൈ പോലീസും രംഗത്ത് വന്നു.

പണം പിന്‍വലിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് റിയയുടെ അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയിട്ടില്ലെന്നാണ് മുംബൈ പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. റിയയെ വേഗം കസ്റ്റഡിയില്‍ എടുത്ത് അടിക്കാന്‍ സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടെന്നാണ് മുംബൈ പോലീസിന്റെ വാദം. ഒരു വാട്‌സ് ആപ്പ് സന്ദേശം പുറത്തു വിട്ട് സുശാന്തിന്റെ കുടുംബം അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു. സുശാന്തിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ സുശാന്തിന്റെ കാര്യത്തില്‍ ആശങ്കപ്പെട്ട് ഫെബ്രുവരിയില്‍ അയച്ചതാണ് സന്ദേശമെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചിട്ട് വേണ്ട നടപടി എടുത്തിരുന്നില്ല എന്നുമാണ് കുടുംബത്തിന്റെ ആരോപണം.
എന്നാല്‍ റിയയും സുശാന്തും ലിവിംഗ് റിലേഷനില്‍ ആയിരുന്ന സമയത്ത് റിയയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി അടി കൊടുക്കാന്‍ ആവശ്യപ്പെട്ടുള്ള വാട്‌സ്ആപ്പ് സന്ദേശം ആണെന്ന് മുംബൈ പോലീസും പറയുന്നു. അവരേയും മിറാന്‍ഡ എന്നൊരാളെയും കസ്റ്റഡിയില്‍ എടുക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പരാതി എഴുതിത്തരികയാണെങ്കില്‍ നടപടിയെടുക്കാമെന്ന് പോലീസ് മറുപടി നല്‍കി. സുശാന്ത് അപകടത്തിലാണെന്നും റിയ അയാളെ ഫാം ഹൗസിലേക്ക് കൊണ്ടുപോകുന്നതായും വീട്ടുകാരില്‍ നിന്നും അകറ്റുന്നതായും മറ്റുമുള്ള ആശങ്കയാണ് വീട്ടുകാര്‍ പുറത്തുവിട്ടിരിക്കുന്ന ഒ പി സിംഗിന്റെ വാട്‌സ്ആപ്പ് സന്ദേശത്തില്‍ ഉള്ളത്.

കാര്യങ്ങള്‍ കയ്യില്‍ നിന്നും വഴുതിയതോടെ തന്റെ ഭാര്യയെ വിളിച്ച സുശാന്ത് രക്ഷിക്കണം എന്നാവശ്യപ്പെട്ടു. പിന്നീട് രണ്ടു മൂന്ന് ദിവസം സുശാന്ത് സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞ ശേഷം വീണ്ടും ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങി. സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാന്‍ സുശാന്തിന്റെ വിശ്വസ്തരായ ടീമംഗങ്ങളെ മുഴൂവന്‍ റിയ പുറത്താക്കിയെന്നും സുശാന്തിന്റെ ഡല്‍ഹിയില്‍ അഭിഭാഷകയായ മൂന്നാമത്തെ സഹോദരി പതിവായി കാണാന്‍ ചെല്ലുമായിരുന്നു. സുശാന്തിന് ചുറ്റുമുള്ളത് കൃത്രിമത്വമുള്ള ഒരു കൂട്ടം ആള്‍ക്കാരാണ് എന്ന തിരിച്ചറിവില്‍ സഹോദരന്റെ ജീവന്‍ തന്നെ അപകടത്തിലാണോ എന്ന് അവര്‍ ആശങ്കപ്പെട്ടിരുന്നതായും സന്ദേശത്തില്‍ പറയുന്നു.
സുശാന്തിന്റെ പിതാവ് കെ കെ സിംഗാണ് തിങ്കളാഴ്ച വീഡിയോ സന്ദേശം ഷെയര്‍ ചെയ്തത്. സുശാന്തിന്റെ ജീവന്‍ അപകടത്തിലാണെന്ന കാണിച്ച് ഫെബ്രുവരി 25 ന് ബാന്ദ്രാ പോലീസിനെ അറിയിച്ചെന്നും ജൂണ്‍ 14 ന് ഫെബ്രുവരി 25 ന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്ന ആള്‍ക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചോ എന്ന് ചോദിക്കുകയും ചെയ്തിരുന്നതായും മരണം കഴിഞ്ഞ 40 ദിവസമായിട്ടും നടപടി ഉണ്ടായില്ല എന്നും അതുകൊണ്ടാണ് പാറ്റ്‌ന പോലീസില്‍ പരാതി നല്‍കിയതെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ സുശാന്തിന്റെ സഹോദരി ഭര്‍ത്താവ് ഒ പി സിംഗിനോട് പരാതി എഴുതി നല്‍കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അയാളോ കുടുംബാംഗങ്ങളോ ചെയ്തില്ലാ എന്നാണ് മുംബൈ പോലീസിന്റെ ന്യായീകരണം.

pathram desk 1:
Related Post
Leave a Comment