സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്.. പവന് 40,800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോ‍ര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. സ്വര്‍ണവില ഇന്ന് ​ഗ്രാമിന് 65 രൂപയാണ് കൂടിയത്. പവന് 520 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 5,100 രൂപയും പവന് 40,800 രൂപയുമാണ് സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില്‍പ്പന നിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.

കൊവിഡ് വ്യാപനത്തിനിടയിലും ആഗോള വിപണിയില്‍ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആഗോള തലത്തില്‍ പ്രിയം കൂടിയതാണ് വില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരാനാണ് സാധ്യത. വിവിധ രാജ്യങ്ങളില്‍ കൊവിഡിന്‍റെ രണ്ടാം വരവിന്‍റെ സൂചനകള്‍ കണ്ടതും ഓഹരി വിപണിയിലെ ചാഞ്ചാട്ടവുമാണ് സ്വര്‍ണത്തിലേക്ക് നിക്ഷേപ താത്പര്യമെത്തിച്ചത്

pathram desk 1:
Related Post
Leave a Comment