ഉറങ്ങിക്കിടക്കുമ്പോള്‍ വീടിന് മുകളിലേക്ക് 220 കെ.വി വൈദ്യുതി ലൈന്‍ പൊട്ടി വീണു

കോട്ടയം: വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വീടിനു മുകളിലേക്ക് 220 കെവി വൈദ്യുത ലൈന്‍ പൊട്ടിവീണു. ഉടനെ വൈദ്യുതബന്ധം നിലച്ചതിനാലും സംഭവം പുലര്‍ച്ചെ ആയതിനാലും ദുരന്തം ഒഴിവായി. കടുത്തുരുത്തി
പെരുവ കൂട്ടാനിക്കല്‍ കരീക്കാട്ട് സുരേഷിന്റെ വീടിന്റെ മുകളിലേക്ക് ഇന്നലെ പുലര്‍ച്ചെ മൂന്നിനു ലൈന്‍ പൊട്ടിവീഴുമ്പോള്‍ സുരേഷും ഭാര്യയും രണ്ടു കുട്ടികളും ഉറക്കത്തിലായിരുന്നു.

ലൈനിനൊപ്പം ഉറപ്പിച്ചിരുന്ന കട്ടി കൂടിയ ഇരുമ്പു ക്ലാംപും ഇതിനൊപ്പം വീണു. വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പൊട്ടി. വൈദ്യുത ലൈനിന്റെ താഴെയുള്ള കപ്പ, വാഴ തുടങ്ങിയ കൃഷികളും നശിച്ചു. അയല്‍പക്കത്തെ മ്യാലില്‍ ബേബിയുടെ വീട്ടിലേക്കുള്ള ലൈനും പൊട്ടി, പോസ്റ്റ് മറിഞ്ഞു. ലൈന്‍ വീണ ഉടനെ വൈദ്യുതബന്ധം വിഛേദിക്കപ്പെട്ടു.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment