സിബിഐക്ക് മൊഴി കൊടുക്കാൻ താൻ ഉണ്ടാകില്ലെന്ന് ഭീഷണി: ബാലഭാസ്കറിന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി കലാഭവൻ സോബി

കൊച്ചി: ബാലഭാസ്കറിന്റെ മരണം കഴിഞ്ഞ് രണ്ടാണ്ട് പിന്നിട്ടിട്ടും ദുരൂഹതകളും ചോദ്യങ്ങളും തുടരുകയാണ്. ചില കുടുംബാംഗങ്ങള്‍ തുടക്കം മുതൽ തന്നെ കൊലപാതകമാണെന്ന് ആരോപിക്കുന്നു. പുതിയ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയും സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അപകടസ്ഥലത്ത് അവിചാരിതമായി എത്തിയ കലാഭവൻ സോബി പറയുന്നത് ഇങ്ങനെ:

ഞാൻ ചാലക്കുടിയിൽ നിന്ന് തിരുനൽവേലിയിലേക്കുള്ള യാത്രയിലായിരുന്നു. പന്ത്രണ്ടരയോടെ ഉറക്കം വന്നതിനെത്തുടർന്ന് മംഗലപുരത്ത് വണ്ടി നിറുത്തി ഉറങ്ങാൻ തുടങ്ങി. ഏകദേശം 3.15 ആയപ്പോൾ ഒരു വെള്ള സ്കോർപ്പിയോയിൽ കുറച്ചു പേർ വന്നിറങ്ങി. അതുകഴിഞ്ഞ് നീല സ്കോർപ്പിയോ വന്ന് മരത്തിൽ ഇടിച്ചു.

ഒരാൾ സ്കോർപ്പിയോയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു. വീണ്ടും ഒരു സ്കോർപ്പിയോ വന്നു. പത്തുപന്ത്രണ്ട് പേർ മൊത്തം ഉണ്ടായിരുന്നു. അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ഞാൻ അവിടെ നിന്നും പോയി. തിരുവനന്തപുരം ഭാഗത്ത് നിന്നും ഒരു വണ്ടി അതിവേഗം വരുന്നത് കണ്ടു. ബാലഭാസ്കറിന്റെ വണ്ടി മറിഞ്ഞുകിടക്കുന്നതായിട്ടാണ് എന്റെ ഓർമ.

സാധാരണഗതിയിൽ ഒരു അപകടം കണ്ടാൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഇത്തരമൊരു അസാധാരണ സാഹചര്യം ഉള്ളതുകൊണ്ടാണ് അവിടെ നിൽക്കാതിരുന്നത്. ഇടതുവശത്ത് കൂടി ഒരു പയ്യൻ ഓടി പോകുന്നതും ഒരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകുന്നതും എനിക്ക് നല്ല ഓർമയുണ്ട്–

മാനേജർ തമ്പിയോട് പറഞ്ഞപ്പോൾ അത്ര പ്രതികരണമുണ്ടായില്ല. കുറച്ചുകഴിഞ്ഞ് ആറ്റിങ്ങൽ സിഐ വിളിക്കുമെന്ന് പറഞ്ഞു. ഫോൺ വയ്ക്കുന്നതിന് മുൻപ് ഇത് ആരോടും പറയേണ്ട, പബ്ലിസിറ്റിയാക്കേണ്ടെന്ന് പറഞ്ഞു. ആറ്റിങ്ങൽ സിഐയും വിളിച്ചില്ല ആരും വിളിച്ചില്ല.

എനിക്ക് ഭീഷണി 2019 മുതലുണ്ട്. അതിനിടയ്ക്ക് മധ്യസ്ഥ ചർച്ചയ്ക്കും ആളുവന്നു. ചേട്ടൻ ഇനി കണ്ട കാര്യങ്ങളിൽ പ്രതികരിക്കരുതെന്നാണ് പറഞ്ഞത്. സിബിഐക്ക് മൊഴി കൊടുക്കാൻ താൻ ഉണ്ടാകില്ലെന്ന് വരെ ഭീഷണി കോളുകൾ വന്നു. – സോബി പറയുന്നു.

pathram desk 1:
Related Post
Leave a Comment