ആലപ്പുഴ: മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മ റോഡില്‍ തെറിച്ച് വീണു. ആളുകള്‍ കൂടുന്നത് കണ്ട് ഭയന്ന യുവാവ് അമ്മയെ കൂട്ടാതെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. 69 വയസുള്ള എറണാകുളം സ്വദേശിയായ വീട്ടമ്മയാണ് ദേശീയ പാതയില്‍ ബൈക്കില്‍ നിന്നും വീണത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ് മദ്യപിച്ചിരുന്നതായി സംശയമുണ്ട്.
വീട്ടമ്മയെ പൊലീസ് എത്തി ആറാട്ടുപുഴയിലുള്ള ബന്ധുവീട്ടിലാക്കി. ഇവര്‍ക്ക് നിസാര പരുക്കുണ്ട്. പൊലീസില്‍ പിടികൂടുമെന്ന് ഭയന്ന് മകന്‍ മാറിനില്‍ക്കുന്നതാണെന്നും കേസ് എടുക്കരുതെന്നും വീട്ടമ്മ അഭ്യര്‍ത്ഥിച്ചതായി പൊലീസ് പറഞ്ഞു.
Leave a Comment