ബാലഭാസ്‌കറിന്‍റേത് അപകടമരണമാണെന്ന് മൊഴിനല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇന്ന് യുഎഇ കോണ്‍സുലേറ്റില്‍

ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആര്‍ടിസി ഡ്രൈവർ സി.അജി യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ കീഴിൽ ഡ്രൈവറായതു ദുരൂഹതകൾക്കു വഴിതുറക്കുന്നുവെന്ന് ആരോപണം. സി. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.

ബാലഭാസ്കറിന്റെ കാറിനു പിന്നിൽ ഈ ബസും ഉണ്ടായിരുന്നു. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നൽകുകയും ചെയ്തു. പുറത്തുവന്ന സ്വർണക്കള്ളക്കടത്തുകേസ് കൂട്ടി വായിക്കുമ്പോൾ ദുരൂഹതകൾ ഏറുകയാണെന്നും യുഎഇ കോൺസുലേറ്റ് വഴി യുഎഇ സര്‍‌ക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്നും കേസില്‍ നീതി തേടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവർത്തകൻ അരുൺ കുമാർ ആവശ്യപ്പെട്ടു.

ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്കറല്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ സുപ്രധാന കണ്ടെത്തല്‍. ഈ നിഗമനം ശരിവച്ച് ബാലഭാസ്കറെ ആദ്യം ചികിത്സിച്ച മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ആര്‍.ഫൈസലും രംഗത്തു വന്നിരുന്നു.

ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രധാന ദുരൂഹതകളിലൊന്ന് ആരാണ് കാര്‍ ഓടിച്ചതെന്നാണ്. ഡ്രൈവറായ അര്‍ജുന്‍ പറയുന്നത് ബാലഭാസ്കര്‍ എന്നാണ്. എന്നാല്‍ അര്‍ജുനാണ് വാഹനം ഓടിച്ചതെന്നും ബാലഭാസ്കര്‍ ഉറങ്ങുകയായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെയും പൊലീസിന്റെയും കണ്ടെത്തല്‍.

ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസില്‍ ഇരുപത്തിയഞ്ച് പേര്‍ ഇപ്പോഴും ഒളിവില്‍. എട്ട് പേര്‍ക്കെതിരെ കോഫേപോസ ചുമത്തിയെങ്കിലും രണ്ട് പേര്‍ ഒഴികെ എല്ലാവരും പുറത്തിറങ്ങിയോതോടെ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങി. 700 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന സംഘം സ്വര്‍ണക്കടത്തിലെ ഇടപാടുകളും അന്വേഷിക്കും.

2019 മെയ് 13ന് 25 കിലോ സ്വര്‍ണം പിടികുടി. നയതന്ത്ര സ്വര്‍ണക്കടത്തിന് മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ട. കസ്റ്റംസ് സൂപ്രണ്ടും ബാലഭാസ്കറിന്റെ രണ്ട് സുഹൃത്തുക്കളും അടക്കം 9 പേര്‍ അറസ്റ്റില്‍. ഡി‌ആര്‍‌ഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞെങ്കിലും 25 പേരെ പിടികൂടാനായില്ല. പിടികൂടിയതില്‍ 8 പേര്‍ക്കെതിരെ കോഫേപോസ ചുമത്തിയെങ്കിലും നാല് പേരെ കോടതി ഒഴിവാക്കി. രണ്ട് പേര്‍ ജാമ്യത്തിലിറങ്ങി മുങ്ങി. അങ്ങിനെ കേസിന് ഒരു വര്‍ഷം ആകുമ്പോള്‍ ജയിലിലുള്ളത് രണ്ട് പേര്‍ മാത്രം. ബാലഭാസ്കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പ്രാഥമികമായി അന്വേഷിച്ചെങ്കിലും ഇല്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇനി ഇവിടന്നാണ് സി.ബി.ഐ തുടങ്ങുന്നത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത സിബിഐ അന്വേഷണത്തോടെ തീരുമെന്നാണ് ബന്ധുക്കളും സംഗീതലോകത്തെ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും കരുതുന്നത്. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍, സാക്ഷിമൊഴികള്‍, ബന്ധുക്കളുടെ പ്രതികരണം മുതലായവ കണക്കിലെടുക്കുമ്പോള്‍ ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ന്നുവരുന്നു. ബാലഭാസ്‌കറിനെ മൃതപ്രായനാക്കിയതിന് ശേഷം അപകടം സൃഷ്ടിച്ചതാണെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ അന്വേഷണത്തില്‍ പുതിയ വഴിത്തിരിവായേക്കും.

ബാലുവിന്റെ ശരീരത്തിലുണ്ടായിരുന്ന 23 മുറിവുകളില്‍ ചിലത് അപകടത്തിന് മുന്‍പ് സംഭവിച്ചതാകാമെന്ന സൂചന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. സിബിഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ഉയരുന്ന പ്രധാന സംശയങ്ങള്‍ ഇവയാണ്. കേസിലെ മൊഴികള്‍, രേഖകള്‍, സാഹചര്യങ്ങളിലെ വൈരുധ്യങ്ങള്‍ എന്നിവയാണ് ഈ സംശയങ്ങളുടെ ആധാരം.

ഇതൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്..!!! ബാലഭാസ്‌കറിന്റെ മരണം; കേസന്വേഷണം എങ്ങും എത്താതിരുന്നതിനു പിന്നില്‍ ആരൊക്കെ..? ഉയരുന്ന ചോദ്യങ്ങള്‍..

FOLLOW US: pathram online latest news

pathram:
Leave a Comment