കാസര്‍ഗോഡ് ഇന്ന് 113 പേര്‍ക്ക് കൊവിഡ്; 104 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

ആശങ്കയൊഴിയാതെ കാസര്‍ഗോഡ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം
വര്‍ധിക്കുന്നു. ഇന്ന് 113 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 104 പേരും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിതരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേരുടെ രോഗഉറവിടം വ്യക്തമല്ല.

ജില്ലയില്‍ വെല്ലുവിളിയായി തീരദേശ മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. തീരദേശ മേഖലയിലെ രോഗവ്യാപനമാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നത്. നഗര പരിധിയിലെ നെല്ലിക്കുന്ന് കടപ്പുറത്ത് 24 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണിത്. അതിനാല്‍ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കുകയാണ് ആരോഗ്യ വകുപ്പ്. കോട്ടിക്കുളം തീരത്തെ ഒന്‍പത് പേരും രണ്ട് ദിവസത്തിനിടെ കൊവിഡ് പോസറ്റീവായി.

ചെമ്മനാടും തൃക്കരിപ്പൂരും 18 പേര്‍ക്ക് വീതമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം രൂക്ഷമായ തൃക്കരിപ്പൂരില്‍ ഒരാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകക്ഷി യോഗത്തിലാണ് ടൗണ്‍ ഉള്‍പ്പെടെ അടച്ചിടാന്‍ തീരുമാനിച്ചത്. വിവാഹ ചടങ്ങിനുള്‍പ്പെടെ നിയന്ത്രണമുണ്ടാകും. ജില്ലയില്‍ പുതുതായി 31 പേര്‍ കൊവിഡ് മുക്തരായപ്പോള്‍ 836 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്.ആകെ രോഗബാധിതരുടെ എണ്ണം 1910 ആയി.

pathram desk 1:
Related Post
Leave a Comment