കോവിഡ് ഗര്‍ഭിണികളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനം

ഗര്‍ഭിണികളായ സ്ത്രീകളിലും ജനന നിയന്ത്രണ ഗുളികകള്‍ കഴിക്കുന്നവരിലും ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി നടത്തുന്നവരിലും രക്തം കട്ടപിടിക്കാനുള്ള സാധ്യത കോവിഡ്19 വര്‍ധിപ്പിക്കുമെന്ന് ഗവേഷണ പഠനം.

സ്ത്രീകളിലെ ഹോര്‍മോണ്‍ ആയ ഈസ്ട്രജന്‍ മേല്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകാറുണ്ട്. കോവിഡ് ബാധിക്കപ്പെട്ടാല്‍ ഇതിനുള്ള സാധ്യത വര്‍ധിക്കുമെന്നാണ് അമേരിക്കയിലെ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ കണ്ടെത്തിയത്.

ഈ സ്ത്രീകള്‍ക്ക് ആന്റി കൊയാഗുലേഷന്‍ തെറാപ്പിക്ക് വിധേയരാകേണ്ടി വരികയോ ഈസ്ട്രജന്‍ മരുന്നുകള്‍ നിര്‍ത്തി വയ്ക്കുകയോ ചെയ്യേണ്ടി വരുമെന്ന് എന്‍ഡോക്രിനോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച സ്ഥിരീകരണത്തിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് എങ്ങനെയാണ് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതെന്നത് സംബന്ധിച്ച പഠനം മറ്റ് സാഹചര്യങ്ങളിലെ രക്തം കട്ടപിടിക്കലിനെ പറ്റി കൂടുതല്‍ അറിവ് നല്‍കുമെന്നും ഗവേഷകര്‍ കരുതുന്നു. പക്ഷേ, കൂടുതല്‍ പഠനത്തിന് നിരവധി കടമ്പകളുണ്ടെന്നും നവീനമായ മാതൃകകള്‍ വേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

pathram desk 1:
Related Post
Leave a Comment