കോവിഡ് മരണം: ഇറ്റലിയെ മറികടന്ന് ഇന്ത്യ ; രോഗബാധിതർ 16 ലക്ഷം കവിഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,38,871. ഒറ്റ ദിവസത്തിനിടെ 779 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 35,747. കോവിഡ് മരണസംഖ്യയിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇറ്റലിയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. ഇറ്റലിയിൽ 35,132 പേരാണ് മരിച്ചത്. യുഎസ്, ബ്രസീൽ, യുകെ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.

ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 5,45,318 പേർ ചികിത്സയിലാണ്. ഇതുവരെ 10,57,806 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 4,11,798 ആയി. സംസ്ഥാനത്ത് ആകെ 14,729 പേർ മരിച്ചു. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 2,39,978 കേസുകളും 3,838 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ രോഗബാധിതർ 1,34,403 ആയി. മരണം 3,936. ആന്ധ്രാപ്രദേശിൽ 1,30,557 കേസുകളും കർണാടകയിൽ 1,18,632 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ 1,18,632 പേർക്കും ബംഗാളിൽ 67,692 പേർക്കും രോഗം സ്ഥിരീകരിച്ചു.

pathram desk 1:
Leave a Comment