മാരുതി സുസുക്കിക്ക് നഷ്ടം 294 കോടി

2021 നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ ത്രൈമാസ വില്‍പനയില്‍ കനത്ത നഷ്ടം രേഖപ്പെടുത്തി രാജ്യത്തെ ഒന്നാമത്തെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 249.4 കോടിയാണ് ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം. കഴിഞ്ഞ വര്‍ഷം ഈ സമയം 1435.5 കോടി ലാഭമാണ് മാരുതിക്ക് ഉണ്ടായിരുന്നത്. 2003 ജൂലൈയില്‍ കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിനു ശേഷം കഴിഞ്ഞ 17 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് മാരുതി നഷ്ടം രേഖപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര വിപണിയില്‍ 67,027 യൂണിറ്റും കയറ്റുമതി ചെയ്ത 9,572 യൂണിറ്റുകളും ഉള്‍പ്പെടെ 2020 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനി 76,599 വാഹനങ്ങളാണ് മൊത്തം വിറ്റഴിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 80.37 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്.

ജൂണ്‍ 30ഓടെ ആകെ മൊത്തം ലഭിച്ച വരുമാനം 5424.8 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 73.61 ശതമാനം വരുമാനം കുറവാണിത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ചിലവിലും വലിയ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം വാഹന വിപണനത്തിന്റെ വിവിധ ഘട്ടങ്ങളിലെ ചിലവ് 18465.3 കോടിയായിരുന്നു ഈ വര്‍ഷം 69.05 കുറഞ്ഞ് 5770.5 കോടിയായി.ഈ സാമ്പത്തിക വര്‍ഷത്തില്‍ 67027 വാഹനങ്ങള്‍ രാജ്യത്തും 9572 വാഹനങ്ങള്‍ വിദേശത്തും വിറ്റഴിച്ചു.

മൊത്തം ഈ സാമ്പത്തിക വര്‍ഷത്തില്‍ 76599 വാഹനങ്ങള്‍ വിറ്റു. കമ്പനിയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും സംഭവിക്കാത്ത തരം മോശമായ മൂന്ന് മാസങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് മാരുതി കമ്പനി അറിയിച്ചു. ലോക്ഡൗണ്‍ തുടങ്ങി കുറച്ച് നാളുകളില്‍ നിര്‍മ്മാണവും വില്‍പനയും നടന്നതേയില്ലെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഓഹരി വിപണിയിലും മാരുതിയുടെ മൂല്യം 2.65 ശതമാനം ഇടിവുണ്ടാകുകയും ചെയ്തു.

കൊവിഡ് 19 വൈറസ് വ്യാപനവും തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ക് ഡൌണുകളുമാണ് കമ്പനിയുടെ വില്‍പ്പനയെ സാരമായി ബാധിച്ചത്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് മാര്‍ച്ച് 22-ന് പൂട്ടിയ ഫാക്ടറികള്‍ മേയ് 12 -നാണ് പിന്നീട് ഭാഗികമായെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചത്. ഏപ്രിലില്‍ കമ്പനി ഒരുവാഹനംപോലും ഉല്‍ദിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്തിരുന്നില്ല.

നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ വില്‍പ്പന വര്‍ധിപ്പിക്കാനായി ആകര്‍ഷമായ ഓഫറുകളും ആനുകൂല്യങ്ങളുമാണ് മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, സൗജന്യ ആക്സസറികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

pathram:
Related Post
Leave a Comment