സ്വര്‍ണക്കടത്ത് ; രഹസ്യ വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം

തിരുവനന്തപുരം : സ്വര്‍ണം കള്ളക്കടത്തു സംബന്ധിച്ചു നികുതി വകുപ്പിനു രഹസ്യ വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുക്കുന്ന സ്വര്‍ണത്തിന്റെ വിലയ്ക്ക് ആനുപാതികമായിരിക്കും പാരിതോഷികം. 5 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ട്. അടുത്തയാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറങ്ങും. സ്വര്‍ണത്തിന് ഇ വേബില്‍ ഇല്ലാത്തിനാല്‍ സംസ്ഥാനാന്തര കള്ളക്കടത്തു വളരെ വ്യാപകമാണെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍.

നികുതി വെട്ടിച്ചു കടത്തുന്ന വസ്തുക്കള്‍ പിടികൂടിയാല്‍ ജിഎസ്ടി നിയമത്തിലെ വകുപ്പ് 129 അനുസരിച്ച് നികുതിയും അത്ര തന്നെ തുക പിഴയായും ഈടാക്കി വിട്ടുകൊടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വളരെ ആസൂത്രിതമായി കള്ളക്കടത്തു നടത്തുന്ന സംഘങ്ങളെ പിടികൂടിയാല്‍ വകുപ്പ് 130 അനുസരിച്ച് കേസെടുക്കുകയും ചരക്കു പിടിച്ചെടുക്കുകയും ചെയ്യും. പിന്നീട് ഇതു ലേലം ചെയ്തു വില്‍ക്കുകയാണു പതിവ്. അതു വരെ പിടിച്ചെടുക്കുന്നവ ട്രഷറിയില്‍ സൂക്ഷിക്കും.

pathram:
Leave a Comment