കണ്ടെയ്ന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താം; പക്ഷെ, ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ വിറ്റുതീര്‍ക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓഗസറ്റ് 5 മുതല്‍ പ്രോട്ടോക്കാള്‍ പാലിച്ചുകൊണ്ട് നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്ന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. പക്ഷെ, ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ വിറ്റുതീര്‍ക്കണമെന്നും മുഖ്യമന്ത്രി. വൈകുന്നേരത്തെ പതിവു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രോളിങ് അവസാനിക്കുമ്പോള്‍ കോവിഡ് കാലത്ത് മത്സ്യബന്ധനവും വിപണനവും എങ്ങനെയാകാം എന്നതില്‍ ചില നിര്‍ദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

എല്ലാ ബോട്ടുകള്‍ക്കും രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടാവുന്നതാണ്. കണ്ടെയ്ന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. എന്നാല്‍, ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ വിറ്റുതീര്‍ക്കണം. കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് മത്സ്യവില്‍പനയ്ക്കായി പുറത്തുപോവാന്‍ പാടില്ല. അധികംവരുന്ന മത്സ്യം സഹകരണ സംഘങ്ങള്‍ മുഖേന മാര്‍ക്കറ്റിലെത്തിക്കും. മത്സ്യബന്ധനത്തിന് പുറപ്പെടുന്ന സ്ഥലത്ത് തന്നെ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും തിരിച്ചെത്തണം. അവര്‍ വേറെ കടവുകളില്‍ പോകാന്‍ പാടില്ല. മത്സ്യ ലേലം പൂര്‍ണ്ണമായും ഒഴിവാക്കണം. ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ് സൊസൈറ്റികളും ലാന്‍ഡിങ് സെന്ററുകളില്‍ മത്സ്യതൊഴിലാളി പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രാദേശികമായി രൂപീകരിക്കുന്ന ജനകീയ സമിതികളും മത്സ്യത്തിന്റെ വില നിശ്ചയിക്കുകയും മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും വിപണനവും നിയന്ത്രിക്കുകയും ചെയ്യും.

follow us pathram online

pathram:
Related Post
Leave a Comment