സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കൊല്ലം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോവിഡ് ചികിത്സയിലായിരുന്ന തലച്ചിറ സ്വദേശിനി അസ്മാ ബീവി (72)യാണു മരിച്ചത്. കഴിഞ്ഞ 21നു ശാരീരിക അസ്വസ്ഥ്യങ്ങളോടെ ജില്ലാ ആശുപത്രിയിലെത്തിച്ച അസ്മാ ബീവിയെ കടുത്തശ്വാസ തടസത്തെ തുടര്‍ന്നു കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

തുടര്‍ന്നു നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ കോവിഡ് ബാധിതരാണ്. സമ്പര്‍ക്കത്തിലൂടെയാണ് അസ്മാ ബീവിയും കോവിഡ് ബാധിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി.

വയനാട് മാനന്തവാടി കണിയാരം സ്വദേശി പുണെയില്‍ കോവിഡ് ബാധിച്ചു മരിച്ചു. കണിയാരം പാലാകുളി തോമ്പ്രകുടി ബാലസുബ്രഹ്മണ്യന്റെ മകന്‍ പ്രസാദ് (39) ആണു മരിച്ചത്. പുണെയില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്ന പ്രസാദ് കുടുംബസമേതം അവിടെയായിരുന്നു താമസം. സംസ്‌കാരവും പുണെയില്‍ നടത്തി.

folow us pathramonline

pathram:
Related Post
Leave a Comment