ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചത് കെഎസ്ഇബി അറിഞ്ഞിട്ടില്ലേ..? കേന്ദ്രീകൃത സോഷ്യൽ മീഡിയ ഹെൽപ് ഡെസ്ക് തുടങ്ങുന്നതിന്റെ ഭാഗമായി കെഎസ്ഇബി ഇറക്കിയ സർക്കുലറിൽ ടിക് ടോക്കിലെ പ്രാവീണ്യവും യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്. ”നിങ്ങൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക് എന്നിവയിൽ പ്രാവീണ്യമുണ്ടോ, എങ്കിൽ സോഷ്യൽ മീഡിയ ഹെൽപ്പ് ഡെസ്‌ക്കിൽ ഇരിക്കാം…” എന്നാണ് സർക്കുലറിൽ പറയുന്നത്.
ഉപഭോക്താക്കളെ ബോധവത്കരിക്കാനും പരാതി പരിഹരിക്കാനുമാണ് സോഷ്യൽ മീഡിയ ഹെൽപ്പ് ഡെസ്‌ക്. ഇതിനായി ബോർഡിലെ ജീവനക്കാരിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ടിക് ടോക് എന്നിവ ചെയ്ത് പരിചയമുള്ളവർ അപേക്ഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 13ാം തിയതിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത്.
ബോർഡിലെ സീനിയർ അസിസ്റ്റന്റുമാരിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്. തങ്ങൾക്കും ടിക് ടോക് ചെയ്യാനറിയാം എന്നറിയിച്ച് മറ്റുവിഭാഗങ്ങളിലെ ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Leave a Comment