മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അടച്ചു

മലപ്പുറം: ജോയിന്റ് ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അടച്ചു. ജനപ്രതിനിധികളും ജീവനക്കാരും ക്വാറന്റീനിൽ പ്രവേശിച്ചു.

മുൻപ് മലപ്പുറം നഗരത്തിലെ കോവിഡ് കെയർ സെന്ററിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണു കോവിഡ് സ്ഥിരീകരിച്ചത്. 14 ദിവസത്തെ ക്വാറന്റീനിനുശേഷം ഇദ്ദേഹം കഴിഞ്ഞ ദിവസം മുതൽ ജോലിക്കെത്തിയിരുന്നു. ഇതിനുശേഷമാണ് കോവിഡ് പരിശോധനാ ഫലം ലഭിക്കുന്നത്.

pathram desk 1:
Related Post
Leave a Comment