നാളെ നാല് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴ. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തമായിത്തന്നെ തുടരുകയാണ്. കൊച്ചിയിൽ പള്ളുരുത്തി, ഇടക്കൊച്ചി എന്നിവിടങ്ങളിൽ വെള്ളം കയറി. പനമ്പള്ളി നഗർ, സൗത്ത് കടവന്ത്ര എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കോട്ടയത്തും കനത്ത മഴ തുടരുകയാണ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment