കൊച്ചി: അറസ്റ്റിലേക്കു നീങ്ങുമായിരുന്ന ഘട്ടത്തിലും എം. ശിവശങ്കറിനു രക്ഷയായത് സ്വപ്‌നാ സുരേഷുമായുള്ള അഗാധമായ അടുപ്പം. വഴിവിട്ടു പല കാര്യങ്ങളും ചെയ്തുകൊടുത്തത് ഈ ബന്ധം കൊണ്ടാണെന്നു സ്ഥാപിച്ചെടുക്കാന്‍ ശിവശങ്കറിനു കഴിഞ്ഞെന്നാണു വിവരം. കസ്റ്റംസും എന്‍.ഐ.എയും ശേഖരിച്ച തെളിവുകള്‍ ഇതിനു തുണയാകുകയും ചെയ്തു.
കുടുബസുഹൃത്ത് എന്ന നിലയിലായിരുന്നു തങ്ങളുടെ അടുപ്പം. സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ പലതവണ പോയിട്ടുണ്ട്. സെക്രട്ടേറിയേറ്റിനടുത്തുള്ള തന്റെ ഫ്‌ളാറ്റില്‍ സ്വപ്‌ന വന്നിട്ടുമുണ്ട്. അവര്‍ തനിക്ക് വിലകൂടിയ വിദേശ മദ്യം സമ്മാനിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ സമ്മതിച്ചു. ഇതോടെ, ഫ്‌ളാറ്റ് സന്ദര്‍ശനങ്ങള്‍ സ്വര്‍ണക്കടത്ത് ഗൂഢാലോചനയ്ക്കു വേണ്ടിയായിരുന്നില്ലെന്നും സൗഹൃദത്തിന്റെ പേരിലായിരുന്നെന്നും അദ്ദേഹത്തിനായി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയെന്ന നിലയില്‍ സ്വപ്‌നയുമായി വര്‍ഷങ്ങളഒടെ പരിചയമുണ്ട്.
കുടുംബവുമായും പരിചയമുണ്ട്. സ്വപ്‌നയ്ക്കും ഭര്‍ത്താവിനുമൊപ്പം നഗരത്തിലെ റെസ്‌റ്റോറന്റുകളില്‍ പോയിട്ടുണ്ട്. മാധ്യമങ്ങളില്‍ തന്റേതായിവരുന്ന ചിത്രങ്ങള്‍ സ്വപ്‌നയുടെ കുടുംബത്തില്‍ നടന്ന വിവാഹച്ചടങ്ങിന്റേതാണ്. സ്വപ്‌നയ്ക്കു ജോലി നല്‍കാന്‍ ഇടപെട്ടിട്ടില്ല. കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. എന്നുപറഞ്ഞാണു സരിത്തിനെ പരിചയപ്പെടുത്തിയത്.
സന്ദീപ് നായരെ അറിയില്ലെന്നു പറഞ്ഞ ശിവശങ്കര്‍, സ്വപ്‌നയ്ക്ക് ഹെതര്‍ ഫ്‌ളാറ്റില്‍ മുറി ബുക്ക് ചെയ്ത് നല്‍കിയതു താനാണെന്നതും നിഷേധിച്ചു. എന്നാല്‍, ചില റിസോര്‍ട്ടുകളില്‍ സ്വപ്നയുമൊത്തുള്ള ചിത്രങ്ങള്‍ കാണിച്ചതു നിഷേധിക്കാനായില്ല. സ്വപ്‌നയുമായി പരിധിവിട്ട ബന്ധമുണ്ടെന്ന് ഒടുവില്‍ ശിവശങ്കറിനു സമ്മതിക്കേണ്ടിവന്നു. ഒരുതരത്തില്‍, കള്ളക്കടത്ത് കേസില്‍നിന്നു തലയൂരാമെന്ന പ്രതീക്ഷയ്ക്ക് ഇതു കാരണവുമായി.
സ്വപ്‌നയുടെ ഭര്‍ത്താവ് തന്റെ അകന്ന ബന്ധുവാണെന്നും അങ്ങനെയാണു സ്വപ്‌നയുമായി പരിചയപ്പെട്ടതെന്നും ശിവശങ്കര്‍ മൊഴി നല്‍കി. സരിത്തിനെ പരിചയപ്പെടുത്തിയതു സ്വപ്‌നയാണ്. സ്വപ്‌നയുമായുള്ള അടുപ്പം വ്യക്തിപരവും ജോലിയുടെ ഭാഗമായുള്ളതുമാണ്. സര്‍ക്കാരിന്റെ വിവിധ പരിപാടികളില്‍ അവരുടെ പ്രവൃത്തിപരിചയം ഉപയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു നല്‍കിയ മൊഴി.
follow us : PATHRAM ONLINE
Leave a Comment