തൃശ്ശൂർ ജില്ലയിൽ നാല് തദ്ദേശ സ്ഥാപനങ്ങളിലെ ആറ് വാർഡ് കൂടി കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭയിലെ 21ാം വാർഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ 16, 18, 20 വാർഡുകൾ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ്, ചാഴൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.
രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് തൃശൂർ കോർപറേഷനിലെ 36ാം ഡിവിഷൻ, വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, പോർക്കുളം ഗ്രാമപഞ്ചായത്തിലെ 11ാം വാർഡ്, ചേലക്കര ഗ്രാമപഞ്ചായത്തിലെ മൂന്ന്, 20, 21, 22 വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി.
നേരത്തെ പ്രഖ്യാപിച്ച മറ്റ് വാർഡ്/ഡിവിഷനുകളിൽ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണം തുടരും.
Leave a Comment