സുശാന്തിന്റെ മരണം: പിതാവിന്റെ പരാതിയില്‍ നടിക്കെതിരേ കേസെടുത്തു

സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്റെ അച്ഛന്റെ പരാതിയിൽ നടി റിയ ചക്രബർത്തിക്കെതിരെ കേസെടുത്തു. സുശാന്തിനെ സാമ്പത്തികപരമായും മാനസികപരമായും തളർത്തിയത് റിയ ആണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്.

മുംബൈ ബാന്ദ്രയിലെ വസതിയിൽ ജൂൺ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നടന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സഞ്ജയ് ലീല ബൻസാലി, ആദിത്യ ചോപ്ര എന്നിവരടക്കം ബോളിവുഡിലെ നാൽപ്പതോളം സിനിമാപ്രവർത്തകരെ ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തിൽ റിയയുടെ മൊഴിയുമെടുത്തിരുന്നു.

സുശാന്തിന്റെ മരണ ശേഷം തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് റിയയും വെളിപ്പെടുത്തിയിരുന്നു. നടന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്നും റിയ ആവശ്യപ്പെട്ടിരുന്നു.

സുശാന്ത് സിങ് രാജ്പുത് വിഷാദരോഗത്തിനടിമയായിരുന്നുവെന്നും ചർച്ചകളുണ്ടായിരുന്നു. നടന്റെ മരണശേഷം ബോളിവുഡിലെ സ്വജനപക്ഷപാതവും വിവാദം സൃഷ്ടിച്ചിരുന്നു.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment