നിരീക്ഷണത്തിലിരിക്കെ ജന്മദിനം ആഘോഷം; ചടങ്ങ് നടത്തി ഒരാഴ്ചക്ക് ശേഷം കോവിഡ് , പൊലീസ് കേസെടുത്തു

കണ്ണൂര്‍: ഇരിട്ടിയില്‍ നിരീക്ഷണത്തിലിരിക്കെ ജന്മദിനം ആഘോഷിച്ച കോവിഡ് രോഗിക്കെതിരെ പൊലീസ് കേസെടുത്തു. കീഴൂര്‍ സ്വദേശിയായ യുവാവിന്റെ ആറ് സുഹൃത്തുക്കള്‍ക്കെതിരെയും കേസുണ്ട്. നിരീക്ഷണത്തിലിരിക്കെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചാണ് ജന്മദിനം ആഘോഷിച്ചത്.

ചടങ്ങ് നടത്തി ഒരാഴ്ചക്ക് ശേഷം, കഴിഞ്ഞ ഞായറാഴ്ച യുവാവിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ പന്ത്രണ്ട് പേരെ ക്വാറന്റീനിലാക്കി. അവരുമായി ബന്ധപ്പെട്ട ഇരുന്നൂറോളം പേരുടെ പട്ടികയും തയാറാക്കുകയാണ്. നിരീക്ഷണത്തിലിരിക്കെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സുഹൃത്തുക്കളുടെയടുത്തും കടകളിലും കളിസ്ഥലങ്ങളിലും യുവാവ് എത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്

pathram:
Related Post
Leave a Comment