കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് കൊവിഡ്; 50-ഓളം ഡോക്ടര്‍മാര്‍ നിരീക്ഷണത്തിൽ

ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിലെ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ 13 പേര്‍ക്കാണ് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചിരുന്ന ആളുടെ അടുത്ത കിടക്കയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

130 ആരോഗ്യപ്രവര്‍ത്തകരും നിലവിൽ ഇവിടെ നിരീക്ഷണത്തിലാണ്. ഇതിൽ 50 ഡോക്ടര്‍മാരും ഉൾപ്പെടുന്നു.. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂട്ടിരിപ്പുകാര്‍, രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 500 പേരുടെ സ്രവസാമ്പിളാണ് പരിശോധനയ്ക്ക് വിധേയമാക്കുക…

pathram desk 1:
Related Post
Leave a Comment