സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 18417 സാമ്പിളുകള്‍ പരിശോധിച്ചു. 155148 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 9397 പേര്‍ ആശുപത്രികളിലാണുള്ളത്. 1237 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 9611 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 354480 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 114832 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 111105 സാമ്പിളുകള്‍ നെഗറ്റീവ് ആയി. നിലവില്‍ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 495 ആണ്.
സംസ്ഥാനത്ത് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്നത്തെ കോവിഡ് കണക്കുകള്‍ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. ഉറവിടമറിയാത്തത് 35 കേസുകളാണ്. വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേരും രോഗബാധിതരായി. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 43.
കോവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്.
രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22
പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.
രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂര്‍ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂര്‍ 32, കാസര്‍കോട് 53.
follow us: PATHRAM ONLINE LATEST NEWS
Leave a Comment