കോഴിക്കോട് കോവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ച കുടുംബത്തിൽ ഒരു മരണം കൂടി

കോഴിക്കോട്: കോഴിക്കോട് കോവിഡ് ബാധിച്ച് രണ്ടു പേർ മരിച്ച കുടുംബത്തിൽ മൂന്നാമതും മരണം. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കരിക്കാംകുളം കൊളക്കാട്ടുവയൽ റുഖിയ(67) യുടെ മകളുടെ ഭർത്താവ് മുഹമ്മദലിയാണ് മരിച്ചത്. റുഖിയയുടെ മറ്റൊരു മകൾ ഷാഹിദ (50) കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

കാരന്തൂർ സ്വദേശിയാണ് മരിച്ച മുഹമ്മദലി. ഇദ്ദേഹം വൃക്ക രോഗിയായിരുന്നു. രോഗം കലശലായതിനെ തുടർന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഹമ്മദലിയുടെ കോവിഡ് പരിശോധനാ ഫലം ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂലായ് 24ന് ആയിരുന്നു കോഴിക്കോട് കാരപ്പറമ്പിൽ താമസിക്കുന്ന റുഖിയ മരിച്ചത്. ഇവരുടെ ബന്ധത്തിൽപ്പെട്ട 14 വയസ്സുകാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് റുഖിയയുടെ സാമ്പിൾ ശേഖരിച്ചത്. റുഖിയ മരിച്ചതിന് തൊട്ടുപിന്നാലെ കോവിഡ് പോസ്റ്റീവായി ഫലം വന്നു. ഇതിനു പിന്നാലെ ഇവരുടെ മകൾ അർബുദ രോഗിയായ ഷാഹിദയും മരിച്ചു. തുടർന്ന് സ്രവം പരിശോധനക്ക് അയക്കുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

റുഖിയ മരിച്ചതിനെ തുടർന്ന് ഇവരുടെ മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം വീട്ടിലെത്തിയിരുന്നു. ഇവരെല്ലാം പിന്നീട് ക്വാറന്റീനിൽ പ്രവേശിച്ചു. ഇവരുടെ കുടുംബത്തിലെ മറ്റു മൂന്നു പേർ കൂടി നിരീക്ഷണത്തിലുണ്ട്. റുഖിയയുടെ കാരപ്പറമ്പിലെ കരിക്കാംകുളത്തെ വീട്ടിൽ 15 പേരുണ്ട്.

Follow us on pathram online latest news

pathram desk 2:
Related Post
Leave a Comment