ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും

കൊച്ചിയിൽ വിളിച്ചുവരുത്തിയാണ് എൻ ഐ എ യുടെ ചോദ്യംചെയ്യൽ

വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലിൽ കൊച്ചിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു

സ്വർണക്കടത്ത് കേസിൽ സരിത്തിന്റെ മൊഴി ശിവശങ്കറിന് കുരുക്കായിരുന്നു

സ്വർണക്കടത്തിൽ വിദേശ ബന്ധം അടക്കം അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചിരുന്നു

നേരത്തെ കസ്റ്റംസും എൻ ഐ എ യും 14 മണിക്കൂർ ചോദ്യം ചെയ്തിരുന്നു

മൂന്ന് പ്രതികളുടെയും മൊഴിയിലെ വൈരുദ്ധ്യം അന്വേഷണ സംഘം പരിശോധിച്ചിരുന്നു

ഇന്ന് നടക്കുന്ന ചോദ്യംചെയ്യൽ ശിവശങ്കറിനും സർക്കാരിനും നിർണായകം ആകും

pathram desk 1:
Leave a Comment