47 പേര്‍ക്ക് കൂടി കൊവിഡ്; 26 പേര്‍ക്ക് സമ്പര്‍ക്കം വഴി; ഇന്ന് കണ്ണൂര്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങള്‍…

കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്ക് ഇന്ന് (july 26) കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. പോലിസ്, ഡിഎസ്‌സി ജീവനക്കാരന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ ഒരാള്‍ വീതവും രോഗബാധിതരായി. ബാക്കി നാലു പേര്‍ ബത്തേരിയിലെ മലബാര്‍ ട്രേഡില്‍ ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടവരാണ്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 64 കണ്ണൂര്‍ സ്വദേശികള്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു.

വിദേശം

ദുബൈയില്‍ നിന്ന് ജൂണ്‍ 10ന് നെടുമ്പാശ്ശേരി വഴി ജി 0425 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 33കാരന്‍, 14ന് കണ്ണൂര്‍ വഴി എഫ്‌സെഡ് 4717 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 44കാരന്‍, പുല്ലിയോട് സ്വദേശി 39കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

അന്തര്‍ സംസ്ഥാനം

ബെംഗളൂരുവില്‍ നിന്നെത്തിയ പരിയാരം സ്വദേശി 26കാരി, ഇരിട്ടി സ്വദേശികളായ 35കാരന്‍, 27കാരി, കീഴൂര്‍ സ്വദേശി 25കാരന്‍, 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ ആലക്കോട് ചിറ്റാടി സ്വദേശി 29കാരി, അഞ്ചരക്കണ്ടി സ്വദേശി 32കാരന്‍, പാനൂര്‍ പുളിയമ്പ്രം സ്വദേശി 48കാരി, മൂരിയാട് സ്വദേശി 28കാരന്‍, കര്‍ണാടകയില്‍ നിന്ന് എത്തിയ ആലക്കോട് സ്വദേശി 32കാരന്‍, മാലൂര്‍ സ്വദേശി 47കാരന്‍, ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തില്‍ കണ്ണൂരിലെത്തിയ പേരാവൂര്‍ സ്വദേശി 34കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.

സമ്പര്‍ക്കം

പയ്യന്നൂര്‍ സ്വദേശി 23കാരന്‍, കരിവെള്ളൂര്‍ സ്വദേശി 23കാരി, കൂടാളി സ്വദേശി 27കാരന്‍, തളിപ്പറമ്പ് പുഷ്പഗിരി സ്വദേശി 24കാരന്‍, ആന്തൂര്‍ നണിച്ചേരി സ്വദേശി 37കാരന്‍, മെരുവമ്പായി സ്വദേശി 18കാരന്‍, കുന്നോത്ത്പറമ്പ് തൂവക്കുന്ന് സ്വദേശികളായ 51കാരി, 28കാരന്‍, പന്ന്യന്നൂര്‍ ചമ്പാട് സ്വദേശി 37കാരന്‍, വായന്തോട് സ്വദേശി 21കാരന്‍, മാടായി സ്വദേശികളായ 40കാരി, 45 ദിവസം പ്രായമായ പെണ്‍കുട്ടി, മട്ടന്നൂര്‍ സ്വദേശി 47കാരി, ചിറക്കല്‍ സ്വദേശികളായ 14കാരന്‍, 38കാരി, 20കാരി, പാനുണ്ട സ്വദേശി ഒമ്പത് വയസുകാരന്‍, പള്ളിപ്പുറം സ്വദേശി 47കാരി, അഴീക്കല്‍ സ്വദേശി 46കാരന്‍, ചെറുപുഴ സ്വദേശി 32കാരി, തില്ലങ്കേരി സ്വദേശി 48കാരി, പിണറായി സ്വദേശി 67കാരി, കോട്ടയം മലബാര്‍ സ്വദേശി 27കാരന്‍, ധര്‍മ്മടം സ്വദേശി 62കാരന്‍, മാങ്ങാട്ടിടം സ്വദേശി 43കാരി, കണ്ണൂര്‍ സിറ്റിയില്‍ ഐസ് പ്ലാന്റ് ജീവനാക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി 38കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്.

മലബാര്‍ ട്രേഡിങ്ങ് സെന്റര്‍

ബത്തേരിയിലെ മലബാര്‍ ട്രേഡിങ്ങ് ക്ലസ്റ്ററില്‍പ്പെട്ട വേങ്ങാട് (നിലവില്‍ വാരത്ത് താമസം) സ്വദേശി 37കാരന്‍, ഇരിട്ടി സ്വദേശി 39കാരന്‍, വിളക്കോട് സ്വദേശി 33കാരന്‍, വാരം സ്വദേശി 33കാരന്‍ (മൂന്നു പേരും ബത്തേരിയില്‍ താമസം) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

പോലിസ്, ആരോഗ്യ പ്രവര്‍ത്തകര്‍

ഒരു ഡിഎസ്‌സി ഉദ്യോഗസ്ഥനും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ കടന്നപ്പള്ളി സ്വദേശി 21കാരനും മുഴപ്പിലങ്ങാട് സ്വദേശി 52കാരനായ പൊലീസ് ഉദ്യോഗസ്ഥനുമാണ് (എസ്‌ഐ) രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1205 ആയി. ഇതില്‍ 687 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 64 പേര്‍ ഇന്നലെയാണ് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്.

രോഗമുക്തി

അഞ്ചരക്കണ്ടിയിലെ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശികളായ 38കാരന്‍ 50കാരന്‍, 35കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 34കാരന്‍, 36കാരന്‍, 60കാരന്‍,
കരിവെള്ളൂര്‍ സ്വദേശി 50കാരന്‍, മട്ടന്നൂര്‍ സ്വദേശി 39കാരന്‍, പാനൂര്‍ സ്വദേശി 49കാരന്‍, കുന്നോത്തുപറമ്പ് സ്വദേശികളായ 22കാരി, 56കാരന്‍, 17കാരി, 21കാരി, 50കാരന്‍, 12കാരന്‍, ചെമ്പിലോട് സ്വദേശി 24കാരന്‍, ഡിഎസ് സി ജീവനക്കാരനായ 37കാരന്‍, സിഐഎസ്എഫുകാരായ 29കാരന്‍, 26കാരന്‍, കൊട്ടിയൂര്‍ സ്വദേശി 23കാരി, കണ്ണൂര്‍ സ്വദേശികളായ 32കാരി, രണ്ടു വയസ്സുകാരന്‍, ഒന്‍പത് വയസ്സുകാരി, 46കാരി, പയ്യന്നൂര്‍ സ്വദേശി 26കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശികളായ 39കാരന്‍, 35കാരന്‍, കൊളച്ചേരി സ്വദേശി 32കാരന്‍, വേങ്ങാട് സ്വദേശി 35കാരന്‍, മാങ്ങാട്ടിടം സ്വദേശി 21കാരന്‍, ഉളിക്കല്‍ സ്വദേശി 29കാരന്‍,
പരിയാരം സിഎഫ്എല്‍ടിസിയില്‍ ചികില്‍സയിലായിരുന്ന കോളയാട് സ്വദേശി 35കാരന്‍, പിണറായി സ്വദേശി 30കാരന്‍, സിഐഎസ്എഫുകാരനായ 58കാരന്‍, വേങ്ങാട് സ്വദേശി 44കാരന്‍,
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന ഡിഎസ് സി ജീവനക്കാരനായ 52കാരന്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ ചികില്‍സയിലായിരുന്ന കടമ്പൂര്‍ സ്വദേശി 44കാരന്‍, അഞ്ചരക്കണ്ടി സ്വദേശികളായ 42കാരന്‍, 18കാരന്‍, 36കാരന്‍, മുണ്ടേരി സ്വദേശി 43കാരന്‍, 40കാരന്‍, മൊകേരി സ്വദേശികളായ 42കാരന്‍, 44കാരന്‍, 45കാരന്‍, 41കാരന്‍, 28കാരന്‍, ആന്തൂര്‍ സ്വദേശി 43കാരന്‍, പയ്യന്നൂര്‍ സ്വദേശികളായ 21കാരന്‍, 31കാരന്‍, സിഐഎസ്എഫുകാരനായ 51കാരന്‍, കീഴൂര്‍ ചാവശ്ശേരി സ്വദേശി 26കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 25കാരി, അഴീക്കോട് സ്വദേശി 27കാരന്‍, കൂത്തുപറമ്പ് സ്വദേശി 27കാരന്‍, തില്ലങ്കേരി സ്വദേശി 47കാരന്‍, പെരളശ്ശേരി സ്വദേശി 43കാരന്‍, പായം സ്വദേശി 26കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 42കാരന്‍, കണ്ണപുരം സ്വദേശി 25കാരി,
സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഡിഎസ് സിക്കാരായ 38കാരന്‍, 41കാരന്‍, കേന്ദ്രീയ വിദ്യാലയം സിഎഫ്എല്‍ടിസിയില്‍ ചികില്‍സയിലായിരുന്ന ഡിഎസ് സിക്കാരായ 39കാരന്‍, 35കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തില്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12517 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 132 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 121 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 20 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 18 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ അഞ്ചു പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 145 പേരും വീടുകളില്‍ 12058 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

സാമ്പിള്‍ പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 25973 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 25253 എണ്ണത്തിന്റെ ഫലം വന്നു. 720 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

FOLLOW US: pathram online latest news

pathram:
Leave a Comment