മലപ്പുറം ജില്ലയിൽ 56 പേർക്ക് കൊവിഡ് ഇതിൽ 33 പേർക്ക് സമ്പർക്കത്തിലൂടെയും ഉറവിടം അറിയാത്ത 23 കേസുകളും

മലപ്പുറം‍: ജില്ലയില് 56 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു,ഉറവിടമറിയാതെ 23 പേര്‍ക്ക് വൈറസ്ബാധ

56 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 121 പേര്‍ ജില്ലയില്‍ രോഗമുക്തരായി. രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം തുടര്‍ച്ചയായ രണ്ടാം ദിവസവും കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്നും ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ തുടരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,151 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കുറുവ സ്വദേശിയായ ഡോക്ടര്‍ (27), മാറഞ്ചേരി സ്വദേശി (32), കുഴിമണ്ണ സ്വദേശി (34), തെന്നല സ്വദേശി (53), തെന്നല സ്വദേശിനി (53), തെന്നല സ്വദേശി (19), കൊടിയത്തൂര്‍ സ്വദേശിനി (30), വാഴയൂര്‍ സ്വദേശി (31), കൊണ്ടോട്ടി സ്വദേശി (44), കുഴിമണ്ണ സ്വദേശിനി (50)

ഉറവിടമറിയാതെ രോഗബാധിതരായവർ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്‌സി ഡ്രൈവറായ മലപ്പുറം സ്വദേശി (33),

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശിനി (34),

കൊണ്ടോട്ടി സ്വദേശികളായ 45 വയസുകാരന്‍, 36 വയസുകാരന്‍, 30 വയസുകാരന്‍, 35 വയസുകാരന്‍, 45 വയസുകാരന്‍, 57 വയസുകാരന്‍, 39 വയസുകാരന്‍,

മൂര്‍ക്കനാട് സ്വദേശി (47),

ഓമാനൂരിലെ മത്സ്യ കച്ചവടക്കാരനായ ചീക്കോട് സ്വദേശി (56),

പുളിക്കലിലെ മത്സ്യ കച്ചവടക്കാരനായ ചെറുകാവ് സ്വദേശി (47),

മലപ്പുറം കോട്ടപ്പടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ കൂട്ടിലങ്ങാടി സ്വദേശി (40),

കീഴുപറമ്പ് സ്വദേശിയായ ഫ്‌ളോര്‍ മില്‍ തൊഴിലാളി (28),

മഞ്ചേരി സ്വദേശി (26),

വാഴയൂര്‍ സ്വദേശിനിയായ ഒരുവയസുകാരി,

വാഴയൂര്‍ സ്വദേശിനി (22),

പൂക്കോട്ടൂര്‍ സ്വദേശി (22),

വാഴയൂര്‍ സ്വദേശി (31),

നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന മഞ്ചേരി സ്വദേശിയായ (40),

നിര്‍മ്മാണ തൊഴിലാളികളായ പൂക്കോട്ടൂര്‍ സ്വദേശി 20 വയസുകാരന്‍, 22 വയസുകാരന്‍,

പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശിനി (50)

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ബംഗളൂരുവില്‍ നിന്നെത്തിയ മംഗലം സ്വദേശി (47),

ബംഗളൂരുവില്‍ നിന്നെത്തിയ കാലടി സ്വദേശി (54),
ബംഗളൂരുവില്‍ നിന്നെത്തിയ കോഡൂര്‍ സ്വദേശി (26),
മൈസൂരുവില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശി (48),
ബംഗളൂരുവില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (47),
ബംഗളൂരുവില്‍ നിന്നെത്തിയ പുറത്തൂര്‍ സ്വദേശി (39),
ബംഗളൂരുവില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (30),
ബംഗളൂരുവില്‍ നിന്നെത്തിയ തവനൂര്‍ സ്വദേശി (24),
പഞ്ചാബില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (28)

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ജിദ്ദയില്‍ നിന്നെത്തിയ കാവനൂര്‍ സ്വദേശി (42),
ജിദ്ദയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശി (43),
റാസല്‍ഖൈമയില്‍ നിന്നെത്തിയ കാലടി സ്വദേശി (29),
സൗദിയില്‍ നിന്നെത്തിയ ചാലിയാര്‍ സ്വദേശി (32),
റിയാദില്‍ നിന്നെത്തിയ തേഞ്ഞിപ്പലം സ്വദേശിനി (57),
സൗദിയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (49),
സൗദിയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (36),
സൗദിയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (41),
സൗദിയില്‍ നിന്നെത്തിയ മക്കരപ്പറമ്പ് സ്വദേശി (56),
സൗദിയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (23),
റിയാദില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (21),
റാസല്‍ഖൈമയില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (31),
ജിദ്ദയില്‍ നിന്നെത്തിയ തിരുവാലി സ്വദേശി (27),
സൗദിയില്‍ നിന്നെത്തിയ അരീക്കോട് സ്വദേശി (46)

ജില്ലയില്‍ രോഗബാധിതരായി 526 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,686 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,268 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.

36,199 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 664 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 34,145 പേര്‍ വീടുകളിലും 1,390 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 18,517 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 15,812 പേരുടെ ഫലം ലഭിച്ചു. 14,598 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്ന് (ജൂലൈ 26) മരിച്ചു. തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദറാണ് (71) മരിച്ചത്. നേരത്തെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ 5.10 ന് മരണത്തിനു കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച അബ്ദുള്‍ ഖാദറിന് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതോടെ ജില്ലയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. നേരത്തെ രോഗം ഭേദമായതിനുശേഷം തുടര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പൂന്താനം സ്വദേശിയും മരിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment