കോട്ടയത്ത് പുതിയതായി 54 പേർക്ക് രോഗം; 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 54 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും വന്നതാണ്.

ബാംഗ്ലൂരില്‍നിന്ന് ജൂലൈ 14ന് കാറില്‍ നാട്ടിലെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വൈക്കം ടി.വി.പുരത്തെ ഒരു കുടുംബത്തിലെ രണ്ടുവയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.

കുമരകം സൗത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യക്കും മകള്‍ക്കും മാതാപിതാക്കള്‍ക്കും സമ്പര്‍ക്കം മുഖേന വൈറസ് ബാധിച്ചു. മാടപ്പള്ളി തെങ്ങണയിലെ ഒരു കുടുംബത്തിലെ രണ്ടു പേരും ചങ്ങനാശേരി ചീരംചിറയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന എഴുപതുകാരനും ഭാര്യയും മൂലവട്ടത്ത് സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 61 കാരനും ബന്ധുവായ യുവാവും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

കോട്ടയം മുനിസിപ്പാലിറ്റിയിലാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ചത്-11 പേര്‍. കുമരകം -നാല്, മാടപ്പള്ളി, തൃക്കൊടിത്താനം, പനച്ചിക്കാട്-മൂന്നു വീതം, അതിരമ്പുഴ, അയ്മനം, ഏറ്റുമാനൂര്‍, വാഴപ്പള്ളി, നീണ്ടൂര്‍, തലയാഴം, വൈക്കം മുനിസിപ്പാലിറ്റി-രണ്ടു വീതം, എരുമേലി, മറവന്തുരുത്ത്, ഉദയനാപുരം-ഒന്നുവീതം എന്നിങ്ങനെയാണ് സമ്പര്‍ക്ക രോഗബാധ സ്ഥിരീകരിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്.

കോട്ടയം ജില്ലക്കാരായ 38 പേര്‍കൂടി രോഗമുക്തി നേടി. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 413 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ ആകെ 868 പേര്‍ക്ക് രോഗം ബാധിച്ചു. 454 പേര്‍ രോഗമുക്തരായി.ഒരാള്‍ മരിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍:
സി.എഫ്.എല്‍.ടി.സികള്‍: മുട്ടമ്പലം -85, നാട്ടകം -70, കുറിച്ചി-56, അകലക്കുന്നം -42, പാലാ – 48, ഏറ്റുമാനൂര്‍-50.

ആശുപത്രികള്‍: മെഡിക്കല്‍ കോളേജ് കോട്ടയം-35, ജനറല്‍ ആശുപത്രി കോട്ടയം-17, കോട്ടയത്തെ സ്വകാര്യ ആശുപത്രി-1, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-3, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി-4, ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി-2.

Follow us on pathram online latest news.

pathram desk 2:
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51