കോവിഡ് നിരീക്ഷണത്തിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ജീവനൊടുക്കി

ഷൊര്‍ണൂര്‍: കോവിഡ് നിരീക്ഷണത്തിലായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ ജീവനൊടുക്കി. മുണ്ടായ സ്വദേശി ജിത്തു കുമാര്‍(44) ആണ് മരിച്ചത്. കരസേന സിഗ്‌നല്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി വിരമിച്ചയാളാണ്.

പട്ടാമ്പി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് മത്സ്യ വ്യാപാരിക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ 13 വാര്‍ഡുകളാണ് ഹോട്ട്സ്പോട്ടുകളായത്. മത്സ്യ വ്യാപാരിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് സ്വയം ക്വാറന്റീനും നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ജിത്തു കുമാര്‍ നിരീക്ഷണത്തിലായത്. കോവിഡിനെ ഭയന്ന് ജീവിക്കാനില്ലെന്ന് എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

FOLLOW US PATHRAMONLINE

pathram:
Related Post
Leave a Comment