തെന്നിന്ത്യയിലെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് സുരേഷ് കുമാര്‍ മേനക ദമ്പതികളുടെ മകള്‍ കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയിലെത്തിയ താരം ഇപ്പോള്‍ തന്റേതായ ഇടം നേടിയിരിക്കുന്നു. മഹാനടിയെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബോളിവുഡ് ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലുമായിരുന്നു താരം. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഒരു മനോഹരമായ വിവാഹാഭ്യര്‍ത്ഥനയെ കുറിച്ചാണ് കീര്‍ത്തി തുറന്നു പറയുന്നത്. ഒരു സ്വകാര്യ ജ്വല്ലറി ഉദഘാടനത്തിന് എത്തിയപ്പോള്‍ പരിപാടിക്കിടയില്‍ സംഭവിച്ച വിവാഹഭ്യര്‍ത്ഥനയെ പറ്റിയാണ് താരം വെളിപ്പെടുത്തിയത്.
” പഠന കാലത്ത് ഒരുപാട് പ്രണയാഭ്യര്‍ത്ഥനകളൊന്നും വന്നിരുന്നില്ല. പക്ഷെ സിനിമയില്‍ എത്തിയ ശേഷം ഒരുപാട് പ്രണയാഭ്യര്‍ത്ഥനയാണ് ലഭിക്കുന്നത്. ഒരു സ്വകാര്യ ജ്വല്ലറി ഉദ്ഘാടനത്തിനിടയില്‍ ഒരാള്‍ മുന്നില്‍ അപ്രതീക്ഷിതമായി എത്തി. അദ്ദേഹം ഒരു കവര്‍ തന്നു അതിനുള്ളില്‍ എന്റെ ഒരുപാട് പഴയതും പുതിയതുമായ ഫോട്ടോകള്‍ ആയിരുന്നു. അയാള്‍ എന്നെ ഒരുപാട് ആരാധിക്കുന്നു ഒരുപാട് ഇഷ്ടമാണ്. കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. അയാള്‍ തന്ന സമ്മാനം ഞാന്‍ എടുത്ത് ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി. പക്ഷെ അതൊരു മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം ആരെന്നോ എന്തെന്നോ എവിടെ എന്നു പോലും അറിയില്ല. എന്നാലും സുരക്ഷിതനായി ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു” കീര്‍ത്തി പറയുന്നു.
follow us: PATHRAM ONLINE LATEST NEWS
Leave a Comment