കോവിഡ് സ്ഥിരീകരിച്ച 3,338 രോഗികളെ കാണാതായി

ഹോട്ട്‌സ്‌പോട്ടായ ബെംഗളുരുവില്‍ കോവിഡ് രോഗികളെ കാണാതായിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. കോവിഡ് സ്ഥിരീകരിച്ച 3,338 രോഗികളെയാണ് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത്. ഇവരെ കണ്ടെത്താനായി പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. നഗരത്തിലെ ആകെ കോവിഡ് രോഗികളില്‍ ഏഴു ശതമാനമാണ് മിസിങ്ങ് ആയിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഐടി തലസ്ഥാന നഗരിയില്‍ കോവിഡ് കേസുകള്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ കേസുകളുടെ എണ്ണം ഏകദേശം 16,000 ത്തില്‍ നിന്ന് 27,000 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ പകുതിയും ബെംഗളൂരുവിലാണ്.

എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും മിസിങ് ആയ രോഗികളെ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ പറയുന്നു. പോലീസിന്റെ സഹായത്തോടെയും അന്വേഷണം നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. സാമ്പിള്‍ പരിശോധനയില്‍ തെറ്റായ മൊബൈല്‍ നമ്പറും അഡ്രസും നല്‍കിയതാണ് രോഗികളെ കണ്ടെത്താന്‍ കഴിയാതെ വന്നതെന്ന് അധികൃതര്‍ പറഞ്ഞു. പോസിറ്റീവ് ഫലം വന്നപ്പോഴേയ്ക്കും അവരെ കാണാതായി. രോഗബാധിതരായ എല്ലാവരേയും കണ്ടെത്താനും ക്വാറന്റീലാക്കാനും ശ്രമം നടക്കുന്നതായും അതിനായാണ് മുന്‍ഗണന നല്‍കുന്നതെന്നും ഡെപ്യൂട്ടി മുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ വ്യക്തമാക്കി.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment