24 മണിക്കൂറിനിടെ ഇന്ത്യയില്‍ 48,661 പേര്‍ക്ക് പുതുതായി രോഗം

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 13,85,522 ആയി. 24 മണിക്കൂറിനിടെ 48,661 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഒറ്റ ദിവസത്തിനിടെ 705 ആളുകള്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 32,063 ആയി.

നിലവില്‍ 4.67 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 8.85 ലക്ഷം പേര്‍ രോഗമുക്തരായിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ പുതുതായി 9,251 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 257 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷം ആയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 2.06 ലക്ഷം ആയി. ഒറ്റദിവസത്തിനിടെ 6,988 പേര്‍ക്കാണ് അവിടെ പുതുതായി രോഗം കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 89 പേര്‍ മരിച്ചതടക്കം ആകെ മരണം 3409 ആയി.

1.29 ലക്ഷം കോവിഡ് ബാധിതരുള്ള ഡല്‍ഹിയില്‍ 3806 മരണവും 54626 കോവിഡ് ബാധിതരുള്ള ഗുജറാത്തില്‍ 2300 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 5,072 പുതിയ കേസുകളും 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,942 ആയി. 1,796 പേര്‍ ഇതിനോടകം കര്‍ണാടകയില്‍ കോവിഡ് മൂലം മരിച്ചു.

FOLLOW US: pathram onine

pathram:
Related Post
Leave a Comment