കാസര്‍കോഡ്: കുമ്പള പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുമ്പളയില്‍ രോഗം ബാധിച്ച പോലീസുദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി. നേരത്തെ കുമ്പള പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കും കുമ്പള കോസ്റ്റല്‍ സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം, കാസർഗോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ്, നിലേശ്വരം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.
ജൂലൈ 25 രാത്രി 12 മണി മുതൽ പ്രദേശത്ത് നിരോധനാജ്ഞ ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ ഡി.സജിത് ബാബു ഉത്തരവിട്ടു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുന്നതിനാലാണ് നിരോധനാജ്ഞയെന്നും കളക്ടർ വ്യക്തമാക്കി.
Leave a Comment