കോഴിക്കോട് ജില്ലയില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ്

കോഴിക്കോട് :ജില്ലയില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ്.12,041 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 517 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12,041 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 73197 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 103 പേര്‍ ഉള്‍പ്പെടെ 625 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 277 പേര്‍ മെഡിക്കല്‍ കോളേജിലും 119 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 229 പേര്‍ എന്‍.ഐ.ടി കോവിഡ്ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്.് 62 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

1156 സ്രവ സാംപിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ആകെ 40,973 സാംപിളുകള്‍ അയച്ചതില്‍ 39238 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 38420 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1735 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
പുതുതായി വന്ന 179 പേര്‍ ഉള്‍പ്പെടെ ആകെ 4418 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 635 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 3694 പേര്‍ വീടുകളിലും, 89 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 36 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 22999 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

pathram desk 1:
Related Post
Leave a Comment