പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ചീഫ് സെക്രട്ടറി; സ്വപ്നയെ നിയമിച്ചത് ശിവശങ്കറിന്റെ ശുപാര്‍ശയില്‍

പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ചീഫ് സെക്രട്ടറിതല സമിതി ശുപാര്‍ശ നല്‍കി. എം.ശിവശങ്കറിന്റെ ശുപാര്‍ശയോടെയാണ് സ്വപ്ന സുരേഷിന്റെ നിയമനമെന്ന് സമിതി കണ്ടെത്തി. ശിവശങ്കര്‍ ചട്ടം പാലിച്ചില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കുന്നത് വിലക്കണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം നയതന്ത്ര പാഴ്സലിൽ എത്തിയ സ്വർണം കസ്റ്റംസ് തടഞ്ഞുവച്ചു 2 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനോടു സ്വപ്ന സുരേഷ് സഹായം തേടിയെങ്കിലും നേരിട്ടോ അല്ലാതെയോ അദ്ദേഹം സഹായിച്ചോ എന്ന അന്വേഷണത്തിലാണ് കേന്ദ്ര ഏജൻസികൾ.

സ്വപ്ന നേരിട്ടും മറ്റൊരുടേയോ ഫോൺ ഉപയോഗിച്ചും ശിവശങ്കറിനോടു സഹായം തേടിയിരുന്നു. ബാഗേജ് പുറത്തെത്തിക്കാൻ ഉന്നതർ കസ്റ്റംസിൽ ബന്ധപ്പെട്ടിരുന്നെന്ന വിവരം പുറത്തുവന്നെങ്കിലും ആരൊക്കെയാണു വിളിച്ചതെന്നത് അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല.

FOLLOW US: pathram online latest news

pathram:
Leave a Comment