കൊറോണ വൈറസിനെതിരായ നാല് വാക്സിനുകൾ തയാറായെന്ന് റഷ്യൻ പ്രധാനമന്ത്രി

കൊറോണ വൈറസിനെതിരായ നാല് വാക്സിനുകൾ സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ട്, രണ്ട് വാക്സിനുകളുടെ പരിശോധന അവസാന ഘട്ടത്തിലാണെന്ന് റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ പാർലമെന്റായ സ്റ്റേറ്റ് ഡുമയോട് പറഞ്ഞു. ഇത് ആദ്യമായാണ് റഷ്യന്‍ പ്രധാനമന്ത്രി തന്നെ വാക്സിനുകളുടെ വിജയത്തെ കുറിച്ച് പ്രഖ്യാപനം നടത്തുന്നത്. റഷ്യൻ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ഇന്ന് നാല് വാക്സിനുകൾ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് റോസ്‌പോട്രെബ്നാഡ്‌സർ (ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും മനുഷ്യന്റെ ക്ഷേമത്തിനും വേണ്ടിയുള്ള ഫെഡറൽ സർവീസ് ഫോർ സർവേലൻസ്) ആണ് വെളിപ്പെടുത്തിയത്. മറ്റ് രണ്ട് വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണ്. ഇത് ഗമാലേയ കേന്ദ്രത്തിന്റെതും പ്രതിരോധ മന്ത്രാലയത്തിന്റേതുമാണ്. വെക്റ്റർ, സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാക്സിനുകൾ, സെറംസ് എന്നിവയാണ് പരീക്ഷണങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കുന്ന രണ്ടു വാക്സിനുകൾ.

വിദ്യാഭ്യാസ–ശാസ്ത്ര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഫെഡറൽ മെഡിക്കൽ-ബയോളജിക്കൽ ഏജൻസി, ഉപഭോക്തൃ അവകാശ സംരക്ഷണം ഉൾപ്പെടുന്ന രാജ്യത്തെ 17 ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങൾ ചേർന്നാണ് വാക്സിനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 26 ലധികം വാക്‌സിനുകൾ പരീക്ഷണത്തിലുണ്ടെന്നും മിഷുസ്റ്റിൻ പറഞ്ഞു.

കൊറോണവൈറസ് മഹാമാരി സമയത്ത് റഷ്യയുടെ ആരോഗ്യസംരക്ഷണ സംവിധാനം വെല്ലുവിളികൾക്ക് തയാറാണെന്ന് തെളിയിച്ചതായി മിഷുസ്റ്റിൻ അഭിപ്രായപ്പെട്ടു. ഡോക്ടർമാരും മെഡിക്കൽ സ്ഥാപന മേധാവികളും മികച്ച സേവനമാണ് കാഴ്ചവെക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

follow us: PATHRAM ONLINE

pathram desk 1:
Related Post
Leave a Comment