വീടുകളും സുരക്ഷിതമല്ല..? കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍നിന്ന്…

കോവിഡ് പ്രതിസന്ധിയില്‍ ലോക്ഡൗണില്‍ കുടുങ്ങിയതോടെ ലോകം മുഴുവന്‍ വീടുകളിലേയ്ക്ക് ഒതുങ്ങി. മാസങ്ങള്‍ നീണ്ട ലോക്ഡൗണില്‍ ചില നിയന്ത്രണങ്ങളില്‍ ഇളവ് കിട്ടിയപ്പോഴും അവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ജനം പുറത്തിറങ്ങിയതും. അതായത് പുറം ലോകം സുരക്ഷിതമല്ല, എന്നായിരുന്നു ഇത്രയും നാളും പറഞ്ഞുവന്നത്. അതിനാല്‍ വീടുകളില്‍ തന്നെ ഒതുങ്ങിക്കഴിയണമെന്ന്. എന്നാല്‍ ഇതിനു വിപരീതമായി വീടും ഒട്ടും സുരക്ഷിതമല്ലെന്ന് ചുണ്ടിക്കാട്ടി പുതിയ പഠനം.

വീടിന് പുറത്തുള്ള കോണ്‍ടാക്ടുകളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ക്കും സ്വന്തം വീട്ടിലെ അംഗങ്ങളില്‍ നിന്നാണ് കോവിഡ് പിടിപെടുന്നതെന്നാണ് ദക്ഷിണ കൊറിയന്‍ രോഗപര്യവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 16 ന് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) യില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് പോസിറ്റീവായ 5,706 രോഗികളേയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 59,000 പേരെയുമാണ് പഠനവിധേയമാക്കിയത്. ്രോഗബാധിതരായ 100 പേരില്‍ രണ്ടുപേര്‍ക്ക് ഗാര്‍ഹികേതര കോണ്‍ടാക്റ്റുകളില്‍ നിന്ന് വൈറസ് പിടിപെട്ടതായും 10 ല്‍ ഒരാള്‍ക്ക് സ്വന്തം കുടുംബത്തില്‍ നിന്ന് രോഗം പിടിപെട്ടതായും കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. വീടുകളില്‍ നിന്ന് രോഗബാധ പിടിപെട്ടതില്‍ കൂടുതലും കൗമാരക്കാരിലോ 60-70 വയസിനു ഇടയിലുള്ള പ്രായക്കാരിലോ ആണ്. ഈ പ്രായക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണമോ പിന്തുണയോ ആവശ്യമുള്ളതിനാല്‍ ഈ പ്രായക്കാര്‍ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സാധ്യത കൂടുതലായിരിക്കാം ഇതിന് കാരണമെന്നും കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(കെസിഡിസി) ഡയറക്ടര്‍ ജിയോംഗ് ഉന്‍ കിയോങ് പറയുന്നു.

follow us: pathram online

pathram:
Related Post
Leave a Comment