കോവിഡ് ഒരു തവണ ബാധിച്ചവര്‍ക്ക് വീണ്ടും വരാം എന്ന് പഠനം

കോവിഡ് ഒരു തവണ ബാധിച്ചവര്‍ക്ക് ഭാവിയില്‍ അസുഖം വന്നുകൂടായ്കയില്ലെന്ന് പഠനം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാത്തവര്‍ക്കു തുടര്‍ന്നും രോഗബാധയ്ക്ക് സാധ്യതയുണ്ട്. കോവിഡ് ബാധിച്ചു ചികില്‍സയിലുണ്ടായിരുന്ന 34 പേരുടെ രക്തത്തിലെ ആന്റിബോഡി പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ അറിയിച്ചു.

ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്ന, ഐസിയു ആവശ്യമില്ലാത്ത രോഗികളുടെ രക്തമാണ് ഇത്തരത്തില്‍ പരിശോധനയ്ക്കു വിധേയമാക്കിയത്. ഇവരില്‍ രണ്ടുപേര്‍ക്ക് അടിയന്തര ഓക്‌സിജന്‍ നല്‍കുകയും എച്ച്‌ഐവി മെഡിക്കേഷന്‍ നല്‍കുകയും ചെയ്തു. മറ്റാര്‍ക്കും വെന്റിലേറ്ററോ റെഡിംസിവിര്‍ മരുന്നോ എടുക്കേണ്ടതായി വന്നില്ല.

രോഗപ്രതിരോധം എത്ര നാളേയ്ക്കു നീണ്ടുനില്‍ക്കുമെന്ന് കണ്ടെത്തുന്നതിനായി രാജ്യാന്തര തലത്തില്‍ പഠനം നടക്കുകയാണ്. വീണ്ടും രോഗബാധ ഉണ്ടാകുമെന്ന് ഈ പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ എന്താണെന്ന് ആരോഗ്യ വിദഗ്ധര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എത്ര ദിവസമാണ് ഒരാളുടെ ശരീരത്തില്‍ ആന്റിബോഡി നിലനില്‍ക്കുന്നതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

pathram:
Leave a Comment