സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു; രോഗവ്യാപനവും ആശങ്കപ്പെടുത്തുന്നു; ഇന്ന് നാല് മരണം കൂടി.

തിരുവനന്തപുരം : സംസ്ഥാനത്ത് നാല് കോവിഡ് മരണം കൂടി .ഇതോടെ സംസ്ഥാനത്ത് ആകെ മരണം 49 ആയി ഇന്ന് കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് മരണം ഇന്നലെ മരിച്ച കൊല്ലം സ്വദേശിക്കും മരണം കോവിഡ് ബാധ കാരണമാണെന്ന് കണ്ടെത്തി. ഇന്നു മരിച്ചത് കാർസർഗോഡ് അണങ്കൂർ സ്വദേശിയായ ഹൈറുന്നിസ (48) ആണ് മരിച്ചത് ന്യൂമോണിയയെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ആയിരുന്നു ഇവർ പുലർച്ച 4.30 ഓടെയാണ് മരണം സംഭവിച്ചത്. ഇവരുടെ രോഗം ഉറവിടം വ്യക്തമല്ല . അതേസമയം കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ കോവിഡ് മരണമാണ് ഹൈറുന്നിസയുടേത് രണ്ടു ദിവസം മുൻപാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂർ തൃപ്പങ്ങോട്ടൂർ സ്വദേശി സദാനന്ദൻ (60) ആണ് മരിച്ചത്. ദ്രുത പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനയ്ക്കായി സ്രവം അയച്ചു. അർബുദ രോഗിയാണ് ഇദ്ദേഹം.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന കോഴിക്കോട് കല്ലായി സ്വദേശിയായ കോയ (57) ആണ് മരിച്ചത് ഇന്ന് പുലർച്ച 5.30 ആണ് മരണം സംഭവിച്ചത് രണ്ടാമത്തെയാൾ കോവിഡ് ക്ഷേണങ്ങൾ ഉണ്ടായിരുന്നില്ല . ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ആന്റജിൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുര സ്വദേശിനി റഹിയാനത്ത് (55) ആണ് ഇന്നലെ മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീണ് മരണ കാരണം. സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

FOLLOW US: pathram onlilne

pathram desk 2:
Related Post
Leave a Comment