ഉന്നതരുടെ ഭാര്യമാര്‍ ഇയാള്‍ക്ക് ആന്റിമാര്‍; കംസ്റ്റംസുകാര്‍ക്ക് പോലും പോലീസുകാരനെ ഭയം; രണ്ട് ഡിജിപിയുടെ പവര്‍; താരരാജാവുമായി അടുപ്പം..!! മുഖ്യമന്ത്രിയുടെ അടുത്തിരിക്കാന്‍ വരെ അവസരമൊരുക്കും

തിരുവനന്തപുരം വിമാനത്താവളത്തിലെ ചില പൊലീസുദ്യോഗസ്ഥര്‍ക്ക് സമൂഹത്തിലെ ഉന്നതങ്ങളിലുള്ള സ്വാധീനത്തിലേയ്ക്കും അന്വേഷണം നീളുമെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന വിവാദ പോലീസുകാരന് രണ്ട് ഡി.ജി.പിയുടെ പവര്‍ ആണ്.

അസാധാരണ ബന്ധമാണ് ഇവര്‍ക്ക് ചില ഉന്നത വ്യക്തികളുമായുള്ളത്. എന്ത് ആവശ്യമുണ്ടെങ്കിലും ഇവര്‍ക്കുവേണ്ടി വ്യവസായ പ്രമുഖര്‍ അടക്കമുള്ളവര്‍ ഓടിയെത്തും, രാഷ്ട്രീയ / ഐ.പി.എസ് / ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായി പ്രോട്ടോക്കോള്‍ മറികടന്ന ബന്ധമുള്ളതുകൊണ്ട് ഇവരെ നിയന്ത്രിക്കാന്‍ മേലുദ്യോഗസ്ഥര്‍ക്കു മടിയാണ്. ഒരാള്‍ ഐ.ജി റാങ്കിന് മുകളിലുള്ളവരുടെ ഫോണ്‍ മാത്രമെ എടുക്കുകയുള്ളു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പോലും ഈ പോലീസുകാരനെ ഭയമാണ്. വിമാനത്താവളത്തില്‍ നിയമിക്കേണ്ട ഡിവൈ.എസ്.പി മാര്‍ അടക്കമുള്ളവരുടെ പട്ടിക ഈ പോലീസുകാരന്‍ നല്‍കും. ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ ഇയാള്‍ക്ക് ആന്റിയാണ്. തലസ്ഥാനത്തെ ഒരു വനിത ഉദ്യോഗസ്ഥയെ ഭരണമുന്നണിയിലെ ഉന്നതരാഷ്ട്രീയ നേതാവിന്റെ ഭാര്യയുടെ പേര് പറഞ്ഞ് വിറപ്പിച്ച ചരിത്രവും ഈ പോലീസുകാരനുണ്ട്.

ഒരു പോലീസുകാരന് താരരാജാവുമായി വല്ലാത്ത അടുപ്പമാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ തലസ്ഥാനത്തെ ആഡംബര ഫഌറ്റാണ് താമസിക്കാന്‍ നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രയില്‍ അദ്ദേഹത്തിന് അടുത്ത സീറ്റിലിരുന്ന് സഞ്ചരിക്കാന്‍ വ്യവസായ പ്രമാണിക്ക് മോഹം. ഞൊടിയിടയില്‍ ഇയാള്‍ കാര്യം സാധിച്ചുകൊടുത്തു. വിമാനക്കമ്പനി ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഇത്തരം കാര്യങ്ങള്‍ സാധിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് വിമാനത്തില്‍ മുന്തിയ സീറ്റ് തരപ്പെടുത്തി കൊടുത്ത് അവരുടെ പ്രീതി സമ്പാദിക്കും.

ലഗേജിന്റെ ഭാരം എത്ര കൂടിയാലും പ്രശ്‌നമില്ല. ഗ്രീന്‍ ചാനലില്‍ നിത്യ സാന്നിധ്യം. ഇവരുണ്ടെങ്കില്‍ എന്തു സാധനവും ഗ്രീന്‍ ചാനല്‍ വഴി കടന്നുപോകും. രാജ്യത്തെ മിക്ക വിമാനത്താവളങ്ങളിലേയ്ക്കും ഇവര്‍ ഈ സ്വാധീനം വ്യാപിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ അന്തംവിടുന്ന റിപ്പോര്‍ട്ടുകളാണ് ഇവരെകുറിച്ച് പുറത്തുവരുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന ഫൈസല്‍ ഫരീദിനെ ഇന്നു കേരളത്തിലെത്തിക്കുമെന്നു സൂചന. ദുബായ് പോലീസ് കസ്റ്റഡിയിലുള്ള ഫൈസലിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതിനേത്തുടര്‍ന്ന് മൊഴിയടക്കമുള്ള വിവരങ്ങള്‍ കസ്റ്റംസിനു കൈമാറി. നയതന്ത്ര സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നുള്ള ഓര്‍ഡര്‍ പ്രകാരമാണു ഭക്ഷ്യവസ്തുക്കള്‍ കയറ്റിയയച്ചതെന്നുമാണു ഫൈസലിന്റെ മൊഴി.

കേരളത്തില്‍ 2017 മുതലുള്ള സ്വര്‍ണക്കടത്ത് കേസുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ. കസ്റ്റംസിനു കത്ത് നല്‍കി. നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായാണു മൂന്നുവര്‍ഷത്തെ കേസുകളെല്ലാം പൊടിതട്ടിയെടുക്കുന്നത്. നയതന്ത്ര സ്വര്‍ണക്കടത്തിനു പിന്നിലുള്ളവര്‍ക്കു പഴയ കേസുകളുമായും ബന്ധമുണ്ടെന്നാണു കണ്ടെത്തല്‍.

FOLLOW US: pathram online

pathram:
Related Post
Leave a Comment