തൃശ്ശൂർ ജില്ലയിൽ 19 പേർക്ക് കൊവിഡ് 9 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തൃശ്ശൂർ :ജില്ലയിൽ 19 പേർക്ക് കൂടി കോവിഡ്;
6 പേർക്ക് രോഗമുക്തി
ജില്ലയിൽ ചൊവ്വാഴ്ച (ജൂലൈ 21) 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേർ രോഗമുക്തരായി. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ഭർത്താവിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അട്ടപ്പാടം സ്വദേശി (38, സ്ത്രീ), കെഎസ്ഇയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (51, പുരുഷൻ), (18, സ്ത്രീ), 16 വയസ്സുള്ള പെൺകുട്ടി, (26, പുരുഷൻ), (42, സ്ത്രീ), കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (45, പുരുഷൻ), എറണാകുളത്ത് നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പടിയൂർ സ്വദേശി (46, പുരുഷൻ), ഐടിബിപി ക്യാംപിൽ നിന്ന് യാത്ര ചെയ്ത് വന്ന ചാവക്കാട് സ്വദേശി (41, പുരുഷൻ),
ജൂലൈ 8 ന് ശ്രീനഗറിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി (37, പുരുഷൻ), ജൂലൈ 15 ന് മുംബെയിൽ നിന്ന് വന്ന പറപ്പൂക്കര സ്വദേശി (31, പുരുഷൻ), ജൂലൈ 15 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി (33, പുരുഷൻ), ജൂൺ 29 ന് അബുദാബിയിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (36, പുരുഷൻ), ജൂലൈ 5 ന് ഖത്തറിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി (70, സ്ത്രീ), ജൂൺ 29 ന് സൗദിയിൽ നിന്ന് വന്ന പടിയൂർ സ്വദേശി (41, പുരുഷൻ), ജൂലൈ 7 ന് അബുദാബിയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (29, പുരുഷൻ), ജൂലൈ 3 ന് ഖത്തറിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (41, പുരുഷൻ), ജൂൺ 30 ന് ദുബായിൽ നിന്ന് വന്ന് ഇരിങ്ങാലക്കുട സ്വദേശി (62, സ്ത്രീ), ജൂലൈ 2 ന് ദോഹയിൽ നിന്ന് നെൻമണിക്കര സ്വദേശി (46, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 885 ആയി. രോഗമുക്തരായവരുടെ എണ്ണം 551.
രോഗം സ്ഥിരീകരിച്ച 315 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13977 പേരിൽ 13623 പേർ വീടുകളിലും 354 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 44 പേരെയാണ് ചൊവ്വാഴ്ച (ജൂലൈ 21) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 564 പേരെ ചൊവ്വാഴ്ച (ജൂലൈ 21) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 102 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ചൊവ്വാഴ്ച (ജൂലൈ 21) 824 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 22075 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 19375 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2700 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 9492 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചൊവ്വാഴ്ച (ജൂലൈ 21) 393 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 51952 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 88 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ചൊവ്വാഴ്ച (ജൂലൈ 21) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 261 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

pathram desk 1:
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51