തിരുവനന്തപുരം: ഗര്‍ഭിണിയെ ഡോക്ടറെ കാണിക്കാന്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തിയ മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ ആശുപത്രി വളപ്പില്‍ കത്തി നശിച്ചു. ഇന്നലെ രാവിലെ 8.30 ന് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലാണ് നെടുമങ്ങാട് പനവൂര്‍ സ്വദേശിയുടെ കാര്‍ അഗ്‌നിക്കിരയായത്. കാറോടിച്ചിരുന്ന ശ്യാം ഗര്‍ഭിണിയായ ഭാര്യയെയും അമ്മാവനെയും ആശുപത്രി കവാടത്തില്‍ ഇറക്കിയ ശേഷം പാര്‍ക്ക് ചെയ്യുമ്പോള്‍ മുന്‍വശത്തുനിന്ന് പുക ഉയരുകയായിരുന്നു. ശ്യാം ഓടിമാറിയതിനു പിന്നാലെ തീ ആളിപ്പടര്‍ന്നു. ഉടന്‍ അഗ്‌നിശമനസേനാ വിഭാഗമെത്തി തീയണച്ചു. കാര്‍ മുക്കാലും കത്തിപ്പോയി. കാരണം വ്യക്തമല്ല.
- pathram in KeralaLATEST UPDATESMain sliderNEWS
ആശുപത്രിവളപ്പില്‍ കാര്‍ കത്തി ;ഗര്‍ഭിണിയും ഒപ്പമുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷപ്പെട്ടു
Related Post
Leave a Comment